You are Here : Home / USA News

സാന്‍ഫ്രാന്‍സിസ്‌ക്കൊ സെന്റ് മേരീസ് ദേവാലയത്തില്‍ 10-ാമത് വാര്‍ഷീകാഘോഷം

Text Size  

Story Dated: Saturday, May 18, 2019 04:21 hrs UTC

മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്‌ക്കൊ സെന്റ് മേരീസ് ദേവാലയത്തിന്റെ 10-ാമത് വാര്‍ഷീകാഘോഷം 2019 മെയ് 18,19(ശനി, ഞായര്‍) ദിവസങ്ങളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്നു.
18-ാം തീയതി ശനിയാഴ്ച വൈകീട്ട് നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ ലിവര്‍ മോര്‍ സിറ്റി മേയര്‍ ശ്രീ.ജോണ്‍ മര്‍ച്ചന്റ് മുഖ്യ അതിഥിയായിരിക്കും. ദേവാലയത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും ഒരു നാഴികകല്ലായി സ്മരിക്കപ്പെടുന്ന ഈ അനുഗ്രഹീത ചടങ്ങ് വിവിധ സാമുദായിക, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ സമുന്നതരായ വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും, നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്വം കൊണ്ടും ഏറെ ശ്രദ്ധേയമായിരിക്കും. 
 
ആശ്രിതര്‍ക്കാശ്വാസവും, ആലംബഹീനര്‍ക്ക് അഭയസ്ഥാനവുമായ പരിശുദ്ധ ദൈവമാതാവിന്റെ മഹാ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുന്നതിനും, ആഘോഷ പരിപാടികള്‍ ഏറെ ഭംഗിയാക്കി തീര്‍ക്കുന്നതിനും, ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്, വികാരി റവ.ഫാ.തോമസ് കോര അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് 6.15 ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് വേദിയിലേക്ക്  ആനയിക്കുന്നതോടെ, പ്രോഗ്രാമിന് തുടക്കമാകും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും പൊതുസമ്മേളനവും നടക്കും.
 
19-ാം തീയതി ഞായര്‍ 8.45 AM ന് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കും.
 
വി.കുര്‍ബ്ബാനാനന്തരം പുതുക്കി പണിത പാരീഷ് ഹാളിന്റെ കൂദാശ കര്‍മ്മം അഭിവന്ദ്യ മെത്രാപോലീത്താ  തിരുമനസ്സുകൊണ്ട് നിര്‍വഹിക്കും.
ആശിര്‍വാദത്തിനുശേഷം നടത്തപ്പെടുന്ന സ്‌നേഹവിരുന്നോടെ വാര്‍ഷീകാഘോഷ ചടങ്ങുകള്‍ക്ക് സമാപനമാകും.
 
പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി, വികാരിക്ക് പുറമേ ശ്രീ. സെഖറിയ കുരുവിള(വൈസ് പ്രസിഡന്റ്), ഫ്രെഡി പോള്‍ (സെക്രട്ടറി), ബേസില്‍ പീറ്റര്‍(ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ ബിജോയ് വര്‍ഗീസ്, ബിജു വര്‍ഗീസ് ജോബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.