ഷാജി രാമപുരം
ഡാലസ് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാലസ് ഫോർട്ട്വർത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മുൻ കെപിസിസി അദ്ധ്യക്ഷനും, ഹരിപ്പാട് എം.എൽ.എ യും, പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്ക് ഡാലസിൽ സ്വീകരണം നൽകുന്നു.
ഏപ്രിൽ 28 ഞായറാഴ്ച (ഇന്ന് ) വൈകിട്ട് 6 മണിക്ക് ഡാലസിൽ ഗാർലന്റിലുള്ള കേരള അസോസിയേഷൻ കോൺഫ്രറൻസ് ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് ചാപ്റ്റർ പ്രസിഡന്റ് രാജൻ മാത്യു അറിയിച്ചു.
കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും നേരിൽ കണ്ടു ആശയ വിനിമയം നടത്തുന്നതിനും ലോക് സഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിനുമാണ് ഓവർസീസ് കോൺഗ്രസ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബോബൻ കൊടുവത്ത്, ബാബു പി. സൈമൺ, പ്രദീപ് എന്നിവർ അറിയിച്ചു. സമ്മേളനം വൻ വിജയമാക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം ഇവർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
രാജൻ മാത്യു : 469 855 2733
ബാബു പി. സൈമൺ : 214 735 3999
Comments