You are Here : Home / USA News

ഡാലസ് ഓവര്‍സീസ് കോണ്‍ഗ്രസ് രമേശ് ചെന്നിത്തലക്ക് സ്വീകരണം നല്‍കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 26, 2019 12:36 hrs UTC

ഗാര്‍ലന്റ് (ഡാലസ്):   ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മുന്‍ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്ക് ഡാലസില്‍ സ്വീകരണം നല്‍കുന്നു.
 
ഏപ്രില്‍ 28 വൈകിട്ട് 6 മണിക്ക് ഗാര്‍ലന്റിലുള്ള  കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് രാജന്‍ മാത്യു അറിയിച്ചു.
 
കേരള അസോസിയേഷന്‍ ഓഫ് ഡാലസ് അതേ ദിവസം വൈകിട്ട് 4 മണിക്ക് അസോസിയേഷന്‍ ഓഫിസില്‍ സംഘടിപ്പിക്കുന്ന  പൗര സ്വീകരണത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും നേരില്‍ കണ്ടു ആശയ വിനിമയം നടത്തുന്നതിനും ലോകസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിനുമാണ് ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബോബന്‍ കൊടുവത്ത്, ബാബു സൈമണ്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അറിയിച്ചു. സമ്മേളനം വന്‍ വിജയമാക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം ഇവര്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജന്‍ മാത്യു : 469 855 2733
 
ബാബു സൈമണ്‍ : 214 735 3999

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.