You are Here : Home / USA News

മീസില്‍സ് വ്യാപകം-റോക് ലാന്റ് കൗണ്ടിയില്‍ അടിയന്തിരാവസ്ഥ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 29, 2019 02:37 hrs UTC

ന്യുയോര്‍ക്ക്: റോക്ക്ലാന്‍ഡ് കൗണ്ടിയില്‍ മീസില്‍സ് രോഗം വ്യാപകമായതിനെ തുടര്‍ന്ന് എമര്‍ജന്‍സി പ്രഖ്യാപിച്ചു. 18 വയസ്സിനു താഴെയുള്ളവര്‍ മീസില്‍സിനെതിരെ കുത്തിവയ്പ് സ്വീകരിച്ചിട്ടില്ലെങ്കില്‍ പബ്ലിക് സ്ഥലങ്ങളില്‍പ്രവേശിക്കുന്നതു നിരോധിക്കുന്ന ഉത്തരവും ഇതിനോടൊപ്പം കൗണ്ടീക്‌സിക്യൂട്ടി എഡ് ഡേ പുറപ്പെടുവിച്ചു.
 
മാര്‍ച്ച് 27 ബുധനാഴ്ച വരെ കൗണ്ടിയില്‍ 155 പേര്‍ക്കാണ് മീസില്‍സ്ബാധിച്ചിരിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 2000 ത്തിനുശേഷം ഈ രോഗം അമേരിക്കയില്‍ ഇത്രയും വ്യാപകമാകുന്നത് ആദ്യമാണ്.
 
മുപ്പത് ദിവസത്തേക്ക് അടിയന്തരാവസ്ഥ നിലനില്‍ക്കുമെന്നും ഈ കാലയളവില്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇവരെ പിടികൂടി നിയമ ലംഘനത്തിന് കേസ്സെടുത്തു ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിലേക്ക് റഫര്‍ ചെയ്യുമെന്ന്മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
 
കുത്തിവെപ്പു സ്വീകരിച്ചവര്‍ അതിന്റെ രേഖകള്‍ ഏതു സമയത്തും പോലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്ന് പോലീസിന്റെ ഉത്തരവില്‍ പറയുന്നു. എംഎംആര്‍ വാക്‌സിന്‍ ബുധനാഴ്ച 1 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ പൊമോണ, സ്പിറിംഗ്വാലി തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍പറഞ്ഞു.
 
രോഗം നവജാത ശിശുക്കളുടെ മരനത്തിനു പോലും കാരണമാകാം. ചില മതവിഭാഗങ്ങളില്‍ പെട്ടവരാണു കുത്തിവയ്പ് എടുക്കാത്തത്. ചിലര്‍ കുത്തിവയ്പ് ദോഷകരമാനെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.