You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ ഹിരാസിംഗിന് 50 മില്യണ്‍ ജാക്‌പോട്ട്

Text Size  

Story Dated: Thursday, March 28, 2019 10:19 hrs UTC

കര്‍സാസ് സിറ്റി(മിസ്സൗറി): ഇന്ത്യന്‍ അമേരിക്കന്‍ ഹീരാ സിംഗിന് 50 മില്യണ്‍ ഡോളറിന്റെ മെഗാ മില്യണ്‍ ജാക്‌പോട്ട് സമ്മാനം ലഭിച്ചതായി മിസ്സൗറി ലോട്ടറി അധികൃതര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 12 ന് നറുക്കെടുപ്പ് നടന്ന മെഗാ മില്യണ്‍ ലോട്ടറിയുടെ വിജയി ജെഫര്‍സര്‍ സിറ്റിയിലെ ഏജന്‍സി ഓഫീസില്‍ ടിക്കറ്റ് ഏല്‍പിച്ചതായി ലോട്ടറി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കന്‍സാസ് സിറ്റിയിലെ ക്വിക്ക് ട്രിപ് സ്റ്റോറില്‍ നിന്നും കാറിന് ഗ്യാസ് നിറക്കുന്നതിനു വേണ്ടി കയറിയപ്പോഴായിരുന്നു ടിക്കറ്റ് വാങ്ങിയത്. 10, 12, 16, 49, 57, മെഗാബോള്‍ 18യായിരുന്നു വിന്നിങ്ങ് ടിക്കറ്റ് നമ്പര്‍. ടിക്കറ്റിന് സമ്മാനം ലഭിച്ച വിവരം ആദ്യം ഹീരാ സിംഗിന് അറിവില്ലായിരുന്നു. ടിക്കറ്റ് മെഷീനില്‍ പരിശോധിച്ചപ്പോഴായിരുന്നു ലോട്ടറി അടിച്ച വിവരം സിംഗ് അറിയുന്നത്. സാധാരണ ഗ്യാസ് നിറക്കുവാന്‍ വരുന്ന ക്വിക്ക് ട്രിപ് ഗ്യാസ് സ്റ്റേഷനില്‍ നിന്നും മെഗാ ലോട്ടറി ടിക്കറ്റഅ വാങ്ങാറുണ്ടായിരുന്നുവെന്നും ഇത്രയും വലിയ ഭാഗ്യം തുണച്ചത് ആദ്യമായിരുന്നുവെന്നും വലിയ ഭാഗ്യം തുണച്ചതു ആദ്യമായിരുന്നുവെന്നും സിംഗ് പറഞ്ഞു. ഇത്രയും വലിയ തുക എങ്ങനെ ചിലവാക്കണമെന്നാണ് ഇപ്പോള്‍ എന്റെ ചിന്ത സിംഗ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More