You are Here : Home / USA News

ഫോമ വില്ലേജ് പദ്ധതികള്‍ അന്തിമ ഘട്ടത്തിലേക്ക്

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Thursday, March 28, 2019 10:13 hrs UTC

ഡാളസ്: അമേരിക്കന്‍ മലയാളികളുടെ ചാരിറ്റിയുടെ ചരിത്രം തിരുത്തിയെഴുതിയ ഫോമായുടെ വില്ലേജ് പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നു. പ്രളയദുരിതത്തെ തുടര്‍ന്ന് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായി, ഫോമായുടെ വില്ലേജ് പദ്ധതി പ്രദേശത്തു നിന്നും താല്കാലിയി മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക്, വരുന്ന ഇടവപ്പാതി വര്‍ഷകാലത്തിനുള്ളില്‍ പുതിയ പാര്‍പ്പിടങ്ങള്‍ നല്‍കി പുനരധിവസിപ്പിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. പകുതിയിലധികം വീടുകളുടെ പണികള്‍ പൂര്‍ത്തിയായി വരുന്നു, ബാക്കിയുള്ളവയുടെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നു. ഇത്രയും വലിയ ഒരു പ്രൊജക്റ്റ്, ഇത്രയും ചുരുങ്ങിയ ഒരു കാലയളവനിള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുക എന്നത് ഫോമായുടെ മികവാണ്. ഫോമാ എക്‌സിക്യൂട്ടീവുകളായ വിന്‌സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് അബ്രഹാം, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, ട്രെഷറാര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രെഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, പ്രൊജക്റ്റ് അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ഫിലിപ്പ് ചാമത്തില്‍ മുക്തകണ്ടം പ്രശംസിച്ചു.

 

ജൂണ്‍ മാസം ആദ്യവാരം നടക്കുന്ന, ഫോമാ കേരള കണ്‍വന്‍ഷനോട് അനുബന്ധിച്ച് എല്ലാ വീടുകളുടെയും താക്കോല്‍ദാനകര്‍മ്മം നിര്‍വഹിക്കുന്നതായിരിക്കും. ചെറിയ കൂരകളില്‍ ജീവിതം തള്ളിനീക്കുന്നവരുടെ ഒരു വലിയ സ്വപ്നം പൂവണിയുന്ന നിമഷമായിരിക്കും അത്. ഈ പുണ്യകര്‍മ്മത്തില്‍ പങ്കാളികളായ നാമോരുത്തര്‍ക്കും അതില്‍ അഭിമാനിയ്ക്കാം. ഫോമായുടെ വാക്ക്, വാക്കാണ്. നിങ്ങള്‍ സംഭാവനയായി തന്ന പ്രളയ ദുരിതാശ്വാസ തുകകളില്‍ നിന്നും ഒരു പൈസ പോലും മറ്റു ചിലവുകള്‍ക്കായി മാറ്റിവെയ്ക്കാതെ, ദുരിതത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് മാത്രമായി നേരിട്ടു നല്‍കുവാന്‍ ഫോമായുടെ ഭാരവാഹികള്‍ കാണിച്ച ആത്മസമര്‍പ്പണം അഭിനന്ദനീയമാണന്ന് സെക്രെട്ടറി ജോസ് എബ്രഹാം അറിയിച്ചു. നാട്ടില്‍ അവധിക്കായി പോകുന്ന മലയാളി സുഹൃത്തുക്കള്‍ കുടുംബത്തോടൊപ്പം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. ദുരിതത്തില്‍ അകപ്പെട്ട് കഷ്ടത അനുഭവിക്കുന്നവരുമായി ദുഃഖങ്ങള്‍ പങ്കുവെയ്കാറുമുണ്ട്. അവരോടൊപ്പം ഫോണില്‍ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. പദ്ധതിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട നിജസ്ഥിതികള്‍ മുഴുവനായി തിരക്കി അറിയാതെ, പലവിധത്തിലുമുള്ള അഭിപ്രായങ്ങള്‍ പ്രച്ചരിപ്പിക്കുന്ന പ്രവണത ഫോമായുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

 

ഇത്തരം അഭിപ്രായങ്ങള്‍ ഈ പദ്ധതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വലിയ ഒരു പ്രവാസി കൂട്ടായ്മയുടെ ദേശീയ ചുമതല ഏറ്റെടുത്തുകൊണ്ട് ഫോമാ നടത്തുന്ന വിജയകരമായ പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുവാന്‍ മനപൂര്‍വ്വം ശ്രമിയ്ക്കുന്ന ചില ചിദ്രശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെടുത്തുവാനും, നിരുല്‌സാഹപ്പെടുത്തുവാനും നമ്മള്‍ ഒറ്റകെട്ടായി ശ്രമിക്കണം. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പും, വ്യക്തിഗത നേട്ടങ്ങളും ഫോമായുടെ പദ്ധതികളില്‍ നിന്നും നേടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലന്നു എക്‌സിക്യൂട്ടീവ് അംഗങ്ങളും, ഫോമാ വില്ലേജ് പദ്ധതി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജും, ഫണ്ട് റെയിസിംഗ് കോര്‍ഡിനേറ്റര്‍ ജോസഫ് ഔസോയും ഓര്‍മ്മപ്പെടുത്തി. ഫോമയും, ഫോമായുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും യഥാസമയം മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകളും, പ്രസ്താവനകളും, പദ്ധതി പുരോഗതികളും ഈ സംവിധാനം വഴിയാണ് ജനങ്ങളിലേക്ക് എത്തുക്കുന്നത്. ഫോമായുമായി ബന്ധപെട്ട വാര്‍ത്തകള്‍ ഇത്തരം സംവിധാനങ്ങളിലൂടെയല്ലാതെ ഏതെങ്കിലും മാധ്യമങ്ങളിലോ, സോഷ്യല്‍ മീഡിയയിലോ വ്യക്തിഗതമായി പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ ഈ കഴിഞ്ഞ പൊതുയോഗം ഫോമായുടെ ഭാരവാഹികളെ ചുമതലപ്പെടുത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്ക് ഫോമാ ഒരിക്കലും ഉത്തരവാദിയായിരിക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.