You are Here : Home / USA News

റോബർട്ട് മുള്ളർ റിപ്പോർട്ട്; വിജയം അവകാശപ്പെട്ട് ട്രംപ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 25, 2019 10:42 hrs UTC

വാഷിങ്ടൻ ഡിസി ∙2016 ലെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ട്രംപിന്റെ പേരിൽ ഉന്നയിക്കപ്പെട്ടിരുന്ന പ്രധാന രണ്ട് ആരോപണങ്ങൾ തെളിയിക്കുവാൻ 22 മാസം നീണ്ടു നിന്ന സ്പെഷൽ കൗൺസിൽ റോബർട്ട് മുള്ളറുടെ അന്വേഷണങ്ങൾക്കായില്ലെന്ന് അറ്റോർണി ജനറൽ വില്യം ബാർ മാർച്ച് കോൺഗ്രസിന് നൽകിയ നാലു പേജുള്ള കത്തിൽ ചൂണ്ടിക്കാട്ടി. ട്രംപോ, ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ടവരോ ആരും തന്നെ റഷ്യൻ ഗൺമെന്റിന്റെ സഹായം സ്വീകരിക്കുകയോ, ഗൂഢാലോചന നടത്തുകയോ, പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും, അതോടൊപ്പം നീതി നിർവ്വഹണത്തിൽ യാതൊരു വിധത്തിലും ട്രംപ് ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് മുള്ളറിന്റേതെന്ന് അറ്റോർണി ജനറൽ ചൂണ്ടികാട്ടി. അറ്റോർണി ജനറലിന്റെ പ്രഖ്യാപനത്തെ തന്റെ നിരപരാധിത്വത്തിന്മേലുള്ള വിജയമാണെന്ന് ട്രംപ് ഞായറാഴ്ച പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിൽ അവകാശപ്പെട്ടു. ട്രംപിന് മേലുള്ള ആരോപണങ്ങളിൽ ട്രംപ് കുറ്റ വിമുക്തനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അറ്റോർണി ജനറലും, ഡപ്യൂട്ടി അറ്റോർണി ജനറലുമാണ് കോൺഗ്രസിന് നൽകിയ റിപ്പോർട്ട് തയാറാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.