You are Here : Home / USA News

'എഡ്യൂക്കേറ്റ് എ കിഡ്' ക്രിക്കറ്റ് ഫെബ്രുവരി ഒന്‍പതുമുതല്‍

Text Size  

Story Dated: Monday, February 04, 2019 03:00 hrs UTC

പ്രസാദ് പി

ലോസ് ആഞ്ചെലെസ് : 'എഡ്യൂക്കേറ്റ് എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള നാലാമതു ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്‍പത്, പത്ത്, പതിനാറ് തിയ്യതികളിലായി ലോസ് ആഞ്ചെലസിലെ ഡയമണ്ട് ബാറിലുള്ള പണ്ടേര പാര്‍ക് മൈതാനിയില്‍വെച്ചു (738, Pandera Drive, Diamond Bar) നടത്തുന്നതാണ്. ഗ്രൂപ്പ് മാച്ച്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ എന്നരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന മത്സരത്തില്‍, പരിമിത ഓവറുകളിലായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനാറു ടീമുകള്‍ ട്രോഫിക്കായി മാറ്റുരയ്ക്കുന്നു. കാലത്തു എട്ടു മുതല്‍ രാത്രി ഒന്‍പതുവരെയാണ് മത്സരങ്ങള്‍. പതിനൊന്നുപേര്‍ വീതം കളിക്കുന്ന മത്സരത്തില്‍ ഒരു ടീമില്‍ പരമാവധി പതിനെട്ട് പേര്‍ വരെ അനുവദനീയമാണ്. ഓരോ മാച്ചിലെയും 'മാന്‍ ഓഫ് ദി മാച്ചിനും ബെറ്റ് ബൗളര്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. 2016 മുതല്‍ നടന്നുവരുന്ന ക്രിക്കറ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതു കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരും മിടുക്കരുമായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന 'എഡ്യൂക്കേറ്റ എ കിഡ്' ആണ്. റിയല്‍ എസ്‌റ്റേറ്റര്‍ മാത്യു തോമസ്, ഇന്ത്യന്‍ റെസ്‌റ്റോറന്റായ തണ്ടൂര്‍ കുസിന്‍ ഓഫ് ഇന്ത്യ, ഇര്‍വൈന്‍ നമസ്‌തേ പ്ലാസ എന്നിവരാണ് മത്സരങ്ങളുടെ പ്രായോജകര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.