You are Here : Home / USA News

സിക്ക് വംശജനെ ആക്രമിച്ച കേസിൽ പോലീസ് മേധാവിയുടെ മകന് ഒരു വർഷം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 19, 2018 01:53 hrs UTC

കലിഫോർണിയ ∙ ഗ്രൊ സ്റ്റോൺ പാർക്കിനു സമീപം രാവിലെ നടക്കാനിറങ്ങിയ ഇന്ത്യൻ അമേരിക്കൻ സിക്ക് വംശജൻ സാഹിബ് സിങ്ങ് നാട്ടിനെ (71) ക്രൂരമായി മർദ്ദിച്ചു കവർച്ച നടത്തിയ കേസിൽ കലിഫോർണിയ പോലീസ് ചീഫ് ഡറിക് മെക്കാലിസ്റ്ററുടെ മകൻ ടൈറൺ മെക്കാലിസ്റ്റിനെ ഒരു വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു.

കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. പാർക്കിനു സമീപം നടക്കാനിറങ്ങിയ നാട്ടിനെ മുഖം മൂടി ധരിച്ച രണ്ടു ചെറുപ്പക്കാർ സമീപിച്ചു. ഒരാൾ നാട്ടിനെ ചവിട്ടി താഴെയിട്ടു. പല തവണ ഇദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതിനുശേഷം രക്ഷപ്പെട്ട ഇവരിൽ ഒരാൾ തിരിച്ചു വന്നു സിങ്ങിന്റെ ദേഹത്ത് തുപ്പുകയും ചെയ്തു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടു പോലീസ് ചീഫ് നാട്ടിന് കത്തെഴുതിയിരുന്നു. തലക്കും നെഞ്ചിലും വയറിനും പരുക്കേറ്റ സിങ് ദിവസങ്ങൾ ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നു. എൽഡർ എബ്യൂസ് ഒഴിവാക്കി റോബറിങ്ങ് മാത്രമാണു പൊലീസ് കേസെടുത്തത്.

ഈ കേസിൽ ഡിസംബർ 11 നായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. തുടർന്ന് സാൻ ജോക്വിൻ കൗണ്ടി ജയിലിലേക്കു പ്രതിയെ മാറ്റി.കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പ്രായമായ സിക്ക് വംശജർക്ക് നേരെയുള്ള അക്രമം വർധിച്ചു വരുന്നതായാണ് റിപ്പോർട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.