You are Here : Home / USA News

കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ ക്രിസ്മസ് ആഘോഷം

Text Size  

Story Dated: Friday, November 30, 2018 11:46 hrs UTC

ജയ്‌സണ്‍ മാത്യു

ടൊറോന്റോ: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളും കരോള്‍ സര്‍വീസും നവംബര്‍ 17 ശനിയാഴ്ച മിസ്സിസ്സാഗായിലുള്ള പോര്‍ട്ട് ക്രെഡിറ്റ് സെക്കന്ററി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (70 Mineola Road East , Mississauga ) വച്ച് ആഘോഷപൂര്‍വ്വം നടന്നു . എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രസിഡണ്ട് റവ. മോന്‍സി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. റെവ.തോമസ് കണ്ണേത്ത് കോര്‍ എപ്പിസ്‌കോപ്പ, വികാരി ജനറാള്‍ ഫാ. മോണ്‍സിഞ്ഞോര്‍ ഡോ .ജിജി ഫിലിപ്പ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിമാരായ തോമസ് തോമസ് , സൂസന്‍ ബെഞ്ചമിന്‍, ഷോണ്‍ സേവ്യര്‍, എന്നിവരെയും പ്രശംസാ ഫലകം നല്‍കി ആദരിച്ചു. റെവ.ഫാ. പി.കെ. മാത്യു മെമ്മോറിയല്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും തദവസരത്തില്‍ നടത്തി. സുജാ എബ്രാഹം , വര്‍ഗീസ് മാത്യു , ജിബി സൂസന്‍ വര്‍ഗീസ് (St. Thomas Orthodox Church) എന്നിവര്‍ക്ക് ഒന്നാം സമ്മാനവും, സിനി ജോസ്‌ലിന്‍ , ജ്യോതി ചെറിയാന്‍, എറിന്‍ എബ്രാഹം ( ഇടക Christ Church Toronto ) എന്നിവര്‍ക്ക് രണ്ടാം സമ്മാനവും സണ്ണി ഫിലിപ്പോസ്, ആശാ ഡിലീഷ് , മേരി പോള്‍ ( St. Peter's Syriac Orthodox Church) എന്നിവര്‍ക്ക് മൂന്നാം സമ്മാനവും ലഭിച്ചു. റെവ.സുനില്‍ മാത്യു ക്രിസ്മസ് സന്ദേശം നല്‍കി.

 

St. Thomas Syro-Malabar Catholic Church, St. Alphonsa Syro-Malabar Catholic Church, CSI Christ Church Toronto, St. Thomas Orthodox Church, Canadian Marthoma Church Toronto, CSI Church Toronto, St. Mathew's Marthoma Church Milton, St. Ignatius Knanaya Syrian Orthodox Church, St. Mary's Malankara Catholic Church, St. Gregorios Indian Orthodox Church, St. George Syriac Orthodox Church, Jerusalem Martha Mariam Syriac Orthodox Church, St.Johns Orthodox Church Hamilton, St. Mary's Syriac Orthodox Church of Canada, St. Peter's Syriac Orthodox Church, St. Gregorios Orthodox Church, St. Mary's Orthodox Church, St. Marys Syro-Malabar Knanaya Catholic Church, Jerusalem Martha Mariam Syriac Orthodox Church എന്നീ അംഗങ്ങളായിട്ടുള്ള 19 പള്ളികളും ചേര്‍ന്നാണ് പ്രോഗ്രാമുകള്‍ നടത്തിയത് . എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രസിഡണ്ട് റവ. മോന്‍സി വര്‍ഗീസ്, സെക്രട്ടറി തോമസ് കെ തോമസ്, ട്രഷാറാര്‍ മാറ്റ് മാത്യൂസ്, മാത്യു കുതിരവട്ടം, സോണി തോമസ്, സാക്ക് സന്തോഷ് കോശി, സൈമണ്‍ പ്ലാത്തോട്ടം, ജെറി ജോര്‍ജ്, സുജിത്ത് എബ്രാഹം എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ക്രിസ്മസ് ആഘോഷങ്ങളിലും കരോളിലും ടൊറോന്റൊയിലുള്ള നൂറുകണക്കിന് െ്രെകസ്തവ വിശ്വാസികള്‍ പങ്കെടുത്തു. സെക്രട്ടറി തോമസ് കെ തോമസ് സ്വാഗതവും, ട്രഷാറാര്‍ മാറ്റ് മാത്യൂസ് കൃതജ്ഞതയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www. keralachristianecumenicalfellowship.com സന്ദര്‍ശിക്കുക . അല്ലെങ്കില്‍ റവ. മോന്‍സി വര്‍ഗീസ് (647.606 .8761) , തോമസ് കെ തോമസ് (416.845.8225), മാറ്റ് മാത്യൂസ് (289.439.0152), സാക്ക് സന്തോഷ് കോശി (647.262 .9293 ), ജോസഫ് പുന്നശ്ശേരി (647 .262 4810 ), സോണി തോമസ് (416.831.9876 ) എന്നിവരുമായി ബന്ധപ്പെടുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.