You are Here : Home / USA News

മാര്‍ത്തോമ്മ കോളജ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി

Text Size  

Story Dated: Wednesday, November 21, 2018 10:53 hrs UTC

സന്തോഷ് ഏബ്രഹാം

 

ഫിലഡല്‍ഫിയ : മാര്‍ത്തോമ്മ കോളജ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നവംബര്‍ 17 ന് ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ചു. 1965 2004 കാലഘട്ടത്തിലുള്ള ഇരുപത്തിയഞ്ചോളം പൂര്‍വവിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഓരോരുത്തരും തങ്ങളുടെ മറക്കാന്‍ ആവാത്ത അനുഭവങ്ങളും ഗുരുക്കന്‍ മാരെക്കുറിച്ചുള്ള ഓര്‍മകളും അയവിറക്കി. വിവിധ കാലഘട്ടങ്ങളിലെ അനുഭവങ്ങളും സ്മരണകളും പങ്കുവെയ്ക്കുവാന്‍ എല്ലാവര്‍ക്കും അവസരം ലഭിച്ചു. കോളജില്‍ നിന്ന് വിദ്യാഭ്യാസം നേടിയവര്‍ അവര്‍ ആയിരിക്കുന്ന മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ ആ കാലഘട്ടം തങ്ങളെ സഹായിച്ചു എന്ന് ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു. വേനലവധിക്കാലത്തു ഫാമിലി പിക്‌നിക് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു . ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി. കേരളത്തില്‍ ഉണ്ടായ വെള്ളപൊക്കം മൂലം വീട് നഷ്ടപെട്ട ഒരു കോളജ് ഉദ്യോഗസ്ഥനുവേണ്ടി ഭവന നിര്‍മാണ സഹായഫണ്ട് രൂപീകരിച്ചു . ടിന്നറോടെ സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി മാത്യൂസ് ടി. മാത്യൂസ് (ചെയര്‍മാന്‍), മില്ലി ഫിലിപ്പ് (വൈസ് ചെയര്‍പേഴ്‌സണ്‍), സന്തോഷ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), വിനോദ് കട്ടനാശേരില്‍ (ട്രഷറര്‍), സന്ദീപ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജിജു മാത്യു, അലന്‍ മാത്യു, പോള്‍ മാരേട്ട്, സജി ജേക്കബ്, സുനി സുനില്‍ തോമസ്, ജേക്കബ് കെ. ജേക്കബ്, ദീപു ചെറിയാന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.