You are Here : Home / USA News

മാപ്പ് ഫാമിലി ബാങ്ക്വറ്റ് വര്‍ണ്ണശബളമായി

Text Size  

Story Dated: Tuesday, November 06, 2018 09:20 hrs UTC

സന്തോഷ് ഏബ്രഹാം

ഫിലഡല്‍ഫിയാ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലഡല്‍ഫിയാ(മാപ്പ്) നടത്തിയ ഫാമിലി ബാങ്ക്വറ്റ് വന്‍വിജയമായി. ബ്ലൂക്ക് സൈഡ് മാനര്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ബാന്‍ങ്ക്വറ്റില്‍ മാപ്പ് ഫാമിലിയെക്കൂടാതെ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.യോഹന്നാന്‍ ശങ്കരത്തില്‍ സ്വാഗതം ആശംസിച്ചു. 40 വര്‍ഷത്തെ സംഘടനാപ്രവര്‍ത്തനം കൊണ്ട് ഫിലഡല്‍ഫിയായിലെ മലയാളികളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിയ സംഘടനയാണ് മാപ്പ് എന്ന് പ്രസിഡന്റ് ശ്രീ.അനു സ്‌കറിയാ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറാര്‍ ഷാലു പുന്നൂസ് എന്നിവര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. മുന്‍ പ്രസിഡന്റുമാരായ എലിയാസ് പോള്‍, സാബു സ്‌കറിയാ, അലക്‌സ് അലക്‌സാണ്ടര്‍, ജോര്‍ജ് മാത്യു, വറുഗീസ് ഫിലിപ്പ്, ജേക്കബ് സി. ഉമ്മന്‍, വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ അതാതു കാലങ്ങളിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിച്ചു. ഫോമാ നേതാക്കളായ ജോസ് ഏബ്രഹാം, അനിയന്‍ ജോര്‍ജ്, പോള്‍സി മത്തായി, സ്റ്റാന്‍ലി കളത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ദിയാ ചെറിയാന്‍, സാബു സ്‌കറിയാ, റെജി ഫിലിപ്പ് എന്നിവര്‍ക്ക് പ്ലാക്ക് നല്‍കി ആദരിച്ചു. തോമസ് എം.ജോര്‍ജ്, തോമസ് ജോര്‍ജ്, ജോണ്‍സണ്‍ മാത്യു, ശ്രീജിത്ത് കോമാട്ട് മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ബാങ്ക്വറ്റിനെ നേതൃത്വം നല്‍കി. ലിജോ ജോര്‍ജ് എം.സി. ആയി പ്രവര്‍ത്തിച്ചു. കലാപരിപാടികളും നടത്തപ്പെട്ടു. പ്രസിഡന്റ് അനുസ്‌കറിയ-267-496-2423, ജനറല്‍ സെക്രട്ടറി- തോമസ് ചാണ്ടി-201-446-5027 ട്രഷറാര്‍ ഷാലു പുന്നൂസ്-203-482-9123

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.