ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സിന് എത്തുന്ന ടെലിവിഷന്‍ രംഗത്തെ പയനിയര്‍ ആയ ആര്. ശ്രീകണ്ഠന് നായര്‍ നല്കിയ അഭിമുഖത്തില്‍ നിന്ന്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പൊതുരംഗത്തും മാധ്യമരംഗത്തും വിശിഷ്ട സേവനം നടത്തിയവരെ ആദരിച്ചത് ഈ വര്‍ഷം ജനുവരിയിലാണ്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വച്ച് നടന്ന ആ ചടങ്ങില്‍ മുതിര്‍ന്ന പ്രതിഭാധനന്മാരായ മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. ഇന്ത്യയിലെ മാധ്യമരംഗത്തെയും പ്രതിഫലനങ്ങളെയും ലോകമാധ്യമരംഗത്തെ ചലനങ്ങളോടൊപ്പം പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക തിരിച്ചറിയുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ മാധ്യമലോകത്തിന്റെ ദിശാബോധം തെറ്റുമ്പോള്‍ അവരെ നിശിതമായ വിമര്‍ശനത്തിലൂടെ നേര്‍വഴിക്കു നടത്തുന്നതില്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് തന്നെ അവരുടെ മാധ്യമനീക്കങ്ങള് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
അമേരിക്കയില്‍ ജീവിക്കുന്ന എല്ലാ ഇന്ത്യാക്കാരായ മാധ്യമപ്രവത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു. മാധ്യമങ്ങളുടെ തള്ളിക്കയറ്റം വളരെ കൂടുതലുള്ള ഇക്കാലത്ത് കൂടുതല്‍ നൂതനമായ ആശയങ്ങള്‍ ഇനിയും കൊണ്ട് വരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. കേരളത്തിലെ ഒരറിയപ്പെട്ട ടെലിവിഷന്‍ ചാട്ടക്കാരന് എന്ന നിലയില്‍ അവരോടൊപ്പം കൂടെ ചാടാന്‍ ഞാനുമുണ്ടാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
Comments