You are Here : Home / USA News

അക്രമണം അപലപനീയം: ഡാളസ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 28, 2013 10:10 hrs UTC

ഡാളസ് : കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ അക്രമണം അപലപനീയമാണെന്ന് ഡാളസ് ഐ.എന്‍.ഒ.സി. കേരള ചാപ്റ്റര്‍ പ്രവര്‍ത്തയോഗം പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. കേരള ജനത വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിച്ചും രാജിവെപ്പിക്കാമെന്നത് സി.പി.എം പാര്‍ട്ടിയുടെ വ്യാമോഹം മാത്രമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചു സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ പ്രതിരോധ സമരം പരാജയപ്പെട്ടതില്‍ വിറളിപൂണ്ട സി.പി.എം. നേതൃത്വം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് . യോഗം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കു നേരെ നടത്തിയ അക്രമണത്തിന് ഇടതുമുന്നണി കനത്ത വില നല്‍കേണ്ടിവരുമെന്നും, പ്രബുധരായ കേരളജനത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്ന വഴി തടയല്‍ സമരത്തെ പുച്ഛത്തോടെ തള്ളികളയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന് എല്ലാവിധ ധാര്‍മ്മിക പിന്തുണയും നല്‍കുന്നതിന് യോഗം തീരുമാനിച്ചു. കുറ്റക്കാരെ കണ്ടു പിടിച്ചു നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് കേരള ആഭ്യന്തരമന്ത്രിക്ക് അടിയന്തിര ഫാക്‌സ് സന്ദേശം അയയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. ഒക്‌ടോബര്‍ 27 ഞായറാഴ്ച വൈകീട്ട് ഗാര്‍ലന്റ് കിയ റസ്റ്റോറന്റില്‍ ചേര്‍ന്ന ഐ.എന്‍.ഒ.സി(കേരള ചാപ്റ്റര്‍) ഡി.എഫ്.ഡബ്ലിയൂ(DFW) പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് രാജന്‍ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ശ്രീബോബന്‍ കൊടുവത്ത്, ചാക്കോ ഇട്ടി, ജെ.പി. ജോണ്‍, കെ.സി.മാത്യൂ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാബു പി. സൈമണ്‍ കൃതജ്ഞത രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.