You are Here : Home / USA News

തോമസ് നീലാര്‍മഠത്തിന് ഡിട്രോയിറ്റില്‍ സ്വീകരണം നല്‍കി

Text Size  

Story Dated: Saturday, October 26, 2013 11:38 hrs UTC

ഡിട്രോയിറ്റ്: തന്റെ തനത് ശൈലിയില്‍കൂടി ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സമൂഹത്തിന്റെ മുമ്പില്‍ തുറന്നുകാട്ടി സാമൂഹ്യരംഗത്ത് ചടുലമായ മാറ്റങ്ങള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സാഹിത്യകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ തോമസ് നീലാര്‍മഠത്തിന് ഫൊക്കാനയും ഡിട്രോയിറ്റ് മലയാളി സമൂഹവും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്‍കി ആദരിച്ചു. ഓക്ടോബര്‍ 18 വെള്ളിയാഴ്ച ഫാമിങ്ടണ്‍ ഹില്‍സിലുള്ള സാഫ്‌റോണ്‍ ഇന്‍ഡ്യന്‍ കുസീനില്‍ (ബോംബെ ഗ്രില്‍ ) വച്ച് വൈകിട്ട് 7 മണിക്ക് ഫൊക്കാന ജോ.സെക്രട്ടറി ഡോ. മാത്യു വര്‍ഗീന്റെ (രാജന്‍ ) അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചായിരുന്നു സ്വീകരണം നല്‍കിയത്. ഡോ. മാത്യു വര്‍ഗീസ് നീലാര്‍മഠത്തിനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇതുപോലൊരു മീറ്റിങ് സംഘടിപ്പിച്ച ഫൊക്കാന ഡിട്രോയിറ്റ് ഫൊക്കാന നേതൃത്വത്തിന്റെയും, ഡിട്രോയിറ്റ് മലയാളി സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു.

 

 

മലയാള ഭാഷയ്ക്കും, സമൂഹത്തിനും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്ന നീലാര്‍മഠത്തെപ്പോലെയുള്ള ഒരു വ്യക്തിയെ ആദരിക്കുന്നതില്‍ കൂടി നമ്മള്‍ കേരളക്കരയെയും മലയാള ഭാഷയെയുമാണ് ബഹുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിയുടെയും, ടി.എസ്. ചാക്കോയുടെയും നേതൃത്വത്തില്‍ നടന്ന കഴിഞ്ഞ ഫൊക്കാന കേരള കണ്‍വെന്‍ഷന്റെ മതസൗഹാര്‍ദ്ദ റാലിയ്ക്കുവേണ്ടി നീലാര്‍മഠം ചെയ്ത പ്രവര്‍ത്തികളെ ഡോ. മാത്യു അനുമോദിക്കുകയുമുണ്ടായി. അബ്ദുള്‍ പുന്നയൂര്‍ക്കുളം, അലന്‍ ജോണ്‍ , സി.വി സാമൂവേല്‍ , ബീന ചക്കുങ്കല്‍ , വിനോദ് പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. തന്റെ പുസ്തക പ്രകാശനത്തിന് മാസസ്സീകമായും സാമ്പത്തീകമായും സഹായിച്ചിട്ടുള്ള സുഹൃത്തുക്കളായ അലന്‍ ജോണിനോടും, സി.വി സാമുവേലിനോടും തന്റെ മറുപടി പ്രസംഗത്തില്‍ നീലാര്‍മഠം നന്ദി പറയുകയും, ഇതുപോലൊരു സ്വീകരണം തനിക്കൊരുക്കിയ ഫൊക്കാനയോടും, മറ്റു സംഘടനകളോടും, ഡിട്രോയിറ്റ് മലയാളി സമൂഹത്തിനോടുമുള്ള സ്‌നേഹം അറിയിക്കുകയുമുണ്ടായി. അലന്‍ ജോണിന്റെ കൃതജ്ഞതയോടുകൂടി പരിപാടികള്‍ അവസാനിച്ചു. മികച്ച അദ്ധ്യാപകനും, വാഗ്മിയുമായ തോമസ് നീലാര്‍മഠത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 'പാറപ്പുറത്തിന്റെ നോവലുകള്‍ ' എന്ന പുസ്തക പഠനത്തിന് ലഭിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ മലയാളികളില്‍ കഴിഞ്ഞ കുറെ ദശാബ്ദക്കാലമായി ആത്മീയ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയരായവരെക്കുറിച്ച് എഴുതപ്പെടുന്ന മുഖപരിചയം എന്ന പുസ്തകത്തിന്റെ രചനാര്‍ത്ഥമാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.