You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 18, 2013 11:04 hrs UTC

ഷിക്കാഗോ: ഉപവി പ്രവര്‍ത്തനങ്ങളുടെ വലിയ അപ്പസ്‌തോലന്‍ എന്ന്‌ അറിയപ്പെടുന്ന ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ 13-ന്‌ ഞായറാഴ്‌ച രാവിലത്തെ 11 മണിക്കുള്ള ആഘോഷപൂര്‍വ്വവും ഭക്തിനിര്‍ഭരവുമായ തിരുനാള്‍ കുര്‍ബാനയില്‍ ആചരിച്ചു. തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികനായിരുന്ന കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലദീഞ്ഞ്‌, വിശുദ്ധന്റെ വലിയ നവീന തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, തിരുശേഷിപ്പ്‌ വന്ദിക്കല്‍, വചനസന്ദേശം, നേര്‍ച്ചവിതരണം എന്നിവ വിശ്വാസികളെ ആരാധനയ്‌ക്ക്‌ യോഗ്യമാക്കുന്നതിനും, തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കുന്നതിനും സഹായിച്ചു. ഉപവി പ്രവര്‍ത്തനങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച്‌ അത്‌ ഏതു മനോഭാവത്തിലാണ്‌ ചെയ്യുന്നത്‌ എന്നതാണ്‌ സുവിശേഷാടിസ്ഥാനത്തിലുള്ള ഉപവി പ്രവര്‍ത്തനങ്ങളുടെ മാനം എന്ന്‌ ഫാ. ജോയി ആലപ്പാട്ട്‌ തന്റെ വചനസന്ദേശത്തില്‍ സൂചിപ്പിച്ചു. വിശുദ്ധിയുടെ പരിവേഷമായിരുന്ന വിന്‍സെന്റ്‌ ഡി പോളിനെ ആദ്ധ്യാത്മിക ഔന്നത്യത്തിന്റെ പടവുകള്‍ ചവുട്ടികയറുവാന്‍ സഹായിച്ചത്‌ പാവങ്ങളോടുള്ള അഗാധ സ്‌നേഹവും ക്രിസ്‌തു സ്‌നേഹവും, ശുശ്രൂഷാ മനോഭാവത്തിലധിഷ്‌ഠിതവും നിസ്വാര്‍ത്ഥവുമായ ഉപവി പ്രവര്‍ത്തനങ്ങളും തന്റെ വ്യക്തിത്വത്തില്‍ കുടികൊണ്ടിരുന്ന വലിയ മനുഷ്യസ്‌നേഹവുമാണ്‌.

 

 

കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌, സഹ വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ തിരുനാളിനെ ഭക്തിസാന്ദ്രമാക്കുന്നതിനും, കൈക്കാരന്മാരായ മനീഷ്‌ ജോസഫ്‌, സിറിയക്‌ തട്ടാരേട്ട്‌, ജോണ്‍ കൂള, എമ്മാനുവേല്‍ കുര്യന്‍ എന്നിവര്‍ തിരുനാളിനെ മോടിയാക്കുന്നതിനും നേതൃത്വം നല്‍കി. ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ തയ്യില്‍പീഡിക, ജോസ്‌ കടവില്‍, ലാലിച്ചന്‍ ആലുംപറമ്പില്‍, ചെറിയാച്ചന്‍ കിഴക്കേഭാഗം, ബേബി മലമുണ്ടയ്‌ക്കല്‍ എന്നിവര്‍ ലിറ്റര്‍ജിയുടെ ചിട്ടയായ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള കത്തീഡ്രല്‍ ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. പതിവുപോലെ ഈവര്‍ഷവും കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി അംഗങ്ങളും ഏതാനും വിന്‍സെന്റ്‌ ഡി പോള്‍ ഭക്തരും ചേര്‍ന്നാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. തിരുനാള്‍ നടത്തിപ്പിന്‌ പ്രസിഡന്റ്‌ കുഞ്ഞമ്മ കടമപ്പുഴയും, വൈസ്‌ പ്രസിഡന്റ്‌ ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീടും, സെക്രട്ടറി രാജന്‍ കല്ലുങ്കലും, ട്രഷറര്‍ സജി മണ്ണഞ്ചേരിലും, ജോയിന്റ്‌ സെക്രട്ടറി ഏലിയാമ്മ മാണിയും, അംഗങ്ങളായ വില്‍സണ്‍ വടക്കുംചേരി, സെബാസ്റ്റ്യന്‍ നമ്പ്യാപറമ്പില്‍, ചാണ്ടിച്ചന്‍ ഒളശ്ശ, ബെന്നി പുതുക്കുളം, ത്രേസ്യാമ്മ മാരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിലിപ്പ്‌ പവ്വത്തില്‍, വിജയന്‍ കടമപ്പുഴ, ചാണ്ടിച്ചന്‍ ഒളശ്ശ എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞമ്മ കടമപ്പുഴ, റെജി മണ്ണഞ്ചേരില്‍, വിധു കടമപ്പുഴ, ചിനി നെടുങ്ങോട്ടില്‍, സെബാസ്റ്റ്യന്‍ പടിയറ എന്നിവരും മറ്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി അംഗങ്ങളും സ്‌നേഹവിരുന്ന്‌ തയാറാക്കുന്നതിന്‌ സഹായിച്ചു. സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.