You are Here : Home / USA News

ബര്‍ഗന്‍ഫീല്‍ഡ് ദേവാലയ കൂദാശ ഇന്നും നാളെയും

Text Size  

Story Dated: Friday, October 18, 2013 10:56 hrs UTC

ബിജു ചെറിയാന്‍

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ ഫീല്‍ഡ് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശയും സമര്‍പ്പണവും ഒക്‌ടോബര്‍ 18 (വെള്ളി ) 19 (ശനി) തിയതികളിലായി നടത്തപ്പെടുകയാണ്. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് ആര്‍ച്ച് ബിഷപ്പുമാര്‍ വിശുദ്ധ മൂറോല്‍ കൂദാശക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മലങ്കര ആര്‍ച്ച് ഡായിസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ആര്‍ച്ച് ബിഷപ്പ് സിറില്‍ എഫ്രയിം കരീം മോര്‍ കൂറിലോസ്(ഈസ്റ്റേണ്‍ ആര്‍ച്ച് ഡായിസിസ് ) , ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് (ക്‌നാനായ ആര്‍ച്ച് ഡായിസിസ് )എന്നിവര്‍ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധ ശുശ്രൂഷകള്‍ക്കും ഇതര ചടങ്ങുകളിലും നേതൃത്വം നല്‍കുന്നതാണ്. വെള്ളിയാഴ്ച വൈകുന്നേരം ദേവാലയ കവാടത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്‍മാരെ പരമ്പരാഗതരീതിയില്‍ കത്തിച്ച മെഴുകുതിരി നല്‍കി ദേവാലയത്തിലേക്ക് ആനയിക്കും.

 

തുടര്‍ന്ന് സന്ധ്യ പ്രാര്‍ത്ഥനയും മൂറോന്‍ കൂദാശയുടെ ഒന്നാം ഭാഗവും നടക്കും. ശനിയാഴ്ച രാവിലെ പ്രഭാതപ്രാര്‍ത്ഥന , കൂദാശാ പൂര്‍ത്തീകരണം , വിശുദ്ധ കുര്‍ബ്ബാന എന്നിവ നടത്തപ്പെടും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ -സാമൂഹിക നേതാക്കള്‍ , സഹോദര സഭാ പിതാക്കന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. വിശുദ്ധ ശുശ്രൂഷകളിലും ഇതര ചടങ്ങളിലും പങ്കു ചേരുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാദര്‍. ജോസഫ് വര്‍ഗീസും കൂദാശ കമ്മറ്റിയംഗങ്ങളും അറിയിച്ചു.

 

വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ന്യൂജേഴ്‌സി സംസ്ഥാനത്തെ പ്രഥമ മലങ്കര ആര്‍ച്ച് ഡായാസിസ് ദൈവാലയമാണ് ബര്‍ഗന്‍ ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കുറഞ്ഞകാലം കൊണ്ട് വളര്‍ച്ചയുടെയും അനുഗ്രഹത്തിന്റയും നാള്‍വഴികള്‍ പിന്നിട്ട ഇടവക സ്വന്തമായി നേടിയെടുത്ത് പുതിയ ദേവാലയത്തിന്റെ സായൂജ്യത്തിലാണ് വശുദ്ധ മൂറോന്‍ കൂദാശാകര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നത്. ഇടവകയുടെ ആത്മീയവും ദൈവീകവുമായ വളര്‍ച്ചക്ക് പരിപൂര്‍ണ്ണ സമര്‍പ്പണത്തോടെ ശുശ്രൂഷിക്കുന്ന വികാരി ജോസഫ് വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങളും , ആരംഭത്തില്‍ ദേവാലയത്തെ നയിച്ച മുന്‍ വികാരി റവ. ഡോ.എ.പി.ജോര്‍ജ് , വെരി. റവ.ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലിന്‍ കോറെപ്പിസ്‌ക്കോപ്പ എന്നിവരുടെ ദീര്‍ഖ വീക്ഷണവും നിസ്തുല സേവനങ്ങളും ഇടവക ഒന്നടങ്കം നന്ദിയോടെ സ്മരിക്കുകയാണ് ഈ അനുഗ്രഹീത വേളയില്‍. ഉവ. ഫാ.ജോസഫ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ട്രഷറര്‍, സെക്രട്ടറി എന്നിവരുള്‍പ്പെട്ട കൂദാശാ കമ്മറ്റി പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ. ജോസഫ് വര്‍ഗീസ്(വികാരി) - 845-242-8899 റവ.ഡീക്കന്‍. വിവേക് അലക്‌സ് (സെക്രട്ടറി)- 551-497-1345 ജോര്‍ജ്.എം.ജോര്‍ജ്-201-836-0935 ജോയി വര്‍ഗീസ് -201-724-2287 ബേസിന്‍ മാത്യു-201-245-2875

www.stmarysbergen-org www.facebook.com/stmarysbergen

Address: St.Mary's Syrian Orthodox Church 173 N. Washington Ave Bergenfield NJ-07621

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.