You are Here : Home / USA News

ജോസഫ് രാജന്റെ ശവസംസ്കാര ശുശ്രൂഷകള്‍ വാലി റാഞ്ച് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍

Text Size  

Story Dated: Wednesday, October 16, 2013 11:41 hrs UTC

ഡാലസ്: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഡാലസ് ഫോര്‍ട്ട് വര്‍ത്തിന്റെ പ്രസിഡന്റും, ആദ്യകാല കേരള അസോസിയേഷന്‍ പ്രസിഡന്റും, ഡാലസ്സിലെ സാമൂഹിക സാംസ്കാരിക ആത്മീയ മണ്ഡലങ്ങളിലും ബിസിനസ്സ് രംഗത്തും 'രാജന്‍' എന്ന തന്റെ പേര് അന്വര്‍ത്ഥമാക്കിയ ജോസഫ് രാജന്റെ ശവസംസ്കാര ചടങ്ങുകള്‍ കോപ്പലിലുള്ള വാലി റാഞ്ച് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടത്തുന്നതാണ്. വെള്ളിയാഴ്ച (ഒക്ടോബര്‍ 18‌) വൈകിട്ട് ആറുമണിമുതല്‍ ഒന്‍പതു മണിവരെ പൊതുദര്‍ശനവും, ശനിയാഴ്ച രാവിലെ 9 മണിക്ക് ശവസംസ്കാര ശുശ്രൂഷകളും ആരംഭിക്കും. തുടര്‍ന്ന് മൃതദേഹം റോളിങ് ഓക്സ് സെമിത്തേരിയില്‍ സംസ്കരിക്കും. ആദ്യകാല കുടിയേറ്റക്കാരില്‍ മലയാളികളുടെ ഇടയില്‍ ട്രാവല്‍ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ജോസഫ് രാജന്‍ കേരളത്തില്‍ നിന്ന് കലാകാരന്മാരെ കൊണ്ടുവരികയും, അനേകം സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബിസിനസ്സ് മാനേജ്മെന്റില്‍ എം.ബി.എ എടിത്തിട്ടുള്ള രാജന്‍ അനാഥാലയം നടത്തിയിരുന്നു. കിഡ്നിഡയാലിസ് സംബന്ധമായി കുറെനാള്‍ കിടപ്പിലായിരുന്നെങ്കിലും, ആത്മ വിശ്വാസം കൈവെടിയാതെ സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും സഭയ്ക്കും ഒരു തലതൊട്ടപ്പനെപ്പോലെ മാര്‍ഗ്ഗദര്‍ശിയായിരുന്നു അദ്ദേഹം. ഐ.പി.സി എബനേസര്‍ ചര്‍ച്ച് അംഗവും, പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം, മുതലായല്‍ പെന്തക്കോസ്ത് പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

 

സ്വരമാധുര്യം കൊണ്ട് അനുഗ്രഹീതനായിരുന്ന അദ്ദേഹം നിരവധി വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അദ്ദേഹം ഫ്രണ്ട്സ് ഓഫ് തിരുവല്ലയ്ക്കും, ഡാലസ്സിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭവാനകള്‍ പ്രശംസനീയമായിരുന്നെന്ന് ഫ്രണ്ട്സ് ഓഫ് തിരുവല്ല ആക്ടിങ് പ്രസിഡന്റ് തോമസ് ചെള്ളേട്ട്, വൈസ് പ്രസിഡന്റ് ജേക്കബ് ഏബ്രഹാം, സെക്രട്ടറി പി.സി മാത്യു, അസോസിയേറ്റ് സെക്രട്ടറി അഞ്ചു ബിജിലി എന്നിവര്‍ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍, അമേരിക്കയിലെ വിവിധ ഫ്രണ്ട്സ് ഓഫ് തിരുവല്ല ചാപ്റ്ററുകള്‍ , ഡാലസ്സിലെ മറ്റു സംഘടനകള്‍ , മുതലായവര്‍ രാജന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭാര്യ : ഏലിയാമ്മ രാജന്‍ ; മക്കള്‍ : സുരേഷ്, സുനില്‍ , സാംസണ്‍ (സജ്ഞയ്); മരുമക്കള്‍ : ടീനാ, ബ്ലസ്സി, നാന്‍സി; കൊച്ചുമക്കള്‍ : ജൂലിയ, മാത്യു, ജയിംസ്, വില്യംസ്, ഒളീവിയ; സഹോദരങ്ങള്‍ : ജോസ് പ്രകാശ്, ഗ്രയ്സ് ഉമ്മന്‍ , സൂസി ജേക്കബ്, സജിനി പ്രസാദ്. വാലിറാഞ്ച് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ വിലാസം Valley Ranch Baptist Church 1501 E. Beltline Rd Coppell, TX 75019 Tel: 972-304-8722 റോളിങ് ഓക്സ് മെമ്മോറിയല്‍ സെന്ററിന്റെ വിലാസം Rolling Oaks memorial Center, 400 South Freeport Parkway, Coppel, Tx- 75019 കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയല്‍ മാത്യു : 214-704-2644; പീറ്റര്‍ വര്‍ഗീസ് 469-877-7335

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.