You are Here : Home / USA News

പ്രവാസി ബുക്ക്ട്രസ്റ്റ് പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്

Text Size  

Story Dated: Monday, October 14, 2013 01:56 hrs UTC

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബുക്ക്ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗസമീക്ഷ സാഹിത്യപുരസ്‌കാരം എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരിയുടെ ഭൂമിയോളം ജീവിതം എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ ആദ്യവാരം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് ഭാരവാഹികളായ ചന്ദ്രന്‍ ആയഞ്ചേരി, റഫീക് മേമുണ്ട, ഇ.കെ.ദിനേശന്‍, ബാലന്‍ തളിയില്‍ എന്നിവര്‍ അറിയിച്ചു. നേരത്തെ ബെന്യാമിന്‍, അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 00971502251088, 00971559844711, ബാലന്‍ തളിയില്‍ : 00971553604688

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.