You are Here : Home / USA News

പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ദേവാലയം കാര്‍ റാഫിള്‍ കിക്കോഫ് നടത്തി

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, September 30, 2013 10:30 hrs UTC

ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റനിലെ പെയര്‍ലാന്‍ഡിലുള്ള സെന്റ് മേരീസ് സീറൊ മലബാര്‍ കാത്തലിക് പള്ളി നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന കാര്‍ റാഫിള്‍ ടിക്കറ്റിന്റെ വില്പന ഇടവക വികാരി റവ.ഫാദര്‍ ജേക്കബ് ക്രിസ്റ്റി, ഇടവകയിലെ യൂത്ത് കോ- ഓര്‍ഡിനേറ്ററന്മാരായ ജിയൊ പുത്തമകാട്ടില്‍, ലെയിസ് കാല്ലപ്പിള്ളി, ജിനു ജയിംസ് എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. നൂറു ഡോളര്‍ വിലവരുന്ന ഈ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ 2014 ലെ ടൊയോട്ടോ കാമറി കാര്‍ ഓണ സമ്മാനമായി ലഭിക്കുന്നു. രണ്ടാം സമ്മാനമായി ഇന്ത്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റ്, മൂന്നാം സമ്മാനമായി ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ എന്നിവയുമുണ്ട്. ചിക്കാഗൊ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ അധീനതയില്‍ നവംബര്‍ 2010 ല്‍ സ്ഥാപിച്ച പ്രസ്തുത വിഷനില്‍ 130 ഓളം കുടുംബങ്ങളും 140 ഓളം മതബോധന വിദ്യാര്‍ത്ഥികളുമുണ്ട്. പെയര്‍ലാന്‍ഡില്‍ ദേവാലയത്തിനായി 10 ഏക്കര്‍ സ്ഥലമാണ് വാങ്ങിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.