You are Here : Home / USA News

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഗാന്ധിസ്‌ക്വയറില്‍ പുഷ്‌പചക്രം അര്‍പ്പിച്ചു

Text Size  

Story Dated: Friday, May 31, 2013 02:20 hrs UTC

ജോയി കുറ്റിയാനി മയാമി: ബ്രിട്ടീഷ്‌ അടിമത്വത്തില്‍ നിന്ന്‌ സഹന സമരത്തിലൂടെ ഇന്ത്യന്‍ ജനതയെ മോചിപ്പിച്ച്‌ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ നയിച്ച ഇന്ത്യയുടെ രാഷ്‌ട്രപിതാവും, ലോകാരാധ്യനും, അക്രമരാഹിത്യത്തിന്റേയും, ലോക സമാധാനത്തിന്റേയും വക്താവും പ്രതീകവുമായിരുന്ന മഹാത്മജിക്ക്‌ ഫ്‌ളോറിഡയിലെ ഇന്ത്യന്‍ ജനത ഡേവി നഗരസഭ അനുവവദിച്ച ഫാല്‍ക്കണ്‍ ലിയ പാര്‍ക്കില്‍ അഭിമാനപൂര്‍വ്വം പണിതുയര്‍ത്തിയ ഗാന്ധിസ്‌ക്വയറില്‍ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സന്ദര്‍ശിച്ച്‌ പുഷ്‌പചക്രം അര്‍പ്പിച്ചു. ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ ഗാന്ധി മണ്‌ഡപത്തില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനേയും സംഘത്തേയും ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സീനിയര്‍ നേതാവ്‌ ഡോ. പീയൂഷ്‌ അഗര്‍വാള്‍ പൂച്ചെണ്ട്‌ നല്‍കി സ്വീകരിച്ചു. ഫ്‌ളോറിഡയിലെ തങ്ങളുടെ കര്‍മ്മഭൂമിയില്‍ ഇന്ത്യന്‍ ജനത ഒത്തൊരുമിച്ച്‌ അമേരിക്കന്‍ ഗവണ്‍മെന്റിന്റേയും ജനങ്ങളുടേയും സഹകരണത്തോടുകൂടി മഹാത്മജിക്ക്‌ ഇതുപോലൊരു സ്‌മാരകം പണിതുയര്‍ത്തിയത്‌ വളരെ മഹത്തരവും അഭിമാനകരവുമാണെന്ന്‌ കര്‍ദ്ദിനാള്‍ പറഞ്ഞു. ഗാന്ധി സ്‌മാരകത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഡേവി നഗരസഭാ അധികാരികളേയും, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളേയും പിതാവ്‌ അഭിനന്ദനങ്ങള്‍ അറിയിച്ചു. കര്‍ദിനാളിന്റെ സന്ദര്‍ശന പരിപാടിക്ക്‌ വികാരി ഫാ. സക്കറിയാസ്‌ തോട്ടുവേലി, ഫാ. ആന്റണി കൊള്ളന്നൂര്‍ (ചാന്‍സലര്‍, സീറോ മലബാര്‍ ചര്‍ച്ച്‌), ജോയി കുറ്റിയാനി, സേവി മാത്യു, ചാക്കോ ഫിലിപ്പ്‌, സാമുവേല്‍ തോമസ്‌, ജോസ്‌ പ്രകാശ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.