You are Here : Home / USA News

മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ പിക്‌നിക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 27, 2013 10:40 hrs UTC

ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക്‌ സെപ്‌റ്റംബര്‍ 22ന്‌ ഗ്ലെന്‍വ്യൂ വില്ലോ പാര്‍ക്കില്‍ വച്ചു നടത്തപെട്ടു . ഷിക്കാഗോയിലും പരിസരങ്ങളിലും ഉള്ള നിരവധി ഡയ്‌ഗനോസ്റ്റിക്‌ ഇമേജിങ്‌ പ്രൊഫഷണല്‍സും കുടുംബാംഗങ്ങളും പിക്‌നികില്‍ ഉത്സാഹ പൂര്‍വ്വം പങ്കെടുത്തു . വിവിധ കായിക വിനോദങ്ങല്‍ക്ക്‌ ടിനു പറഞ്ഞാറ്റ്‌ , ജിതേഷ്‌ ചുങ്കത്ത്‌ , ടോമി വള്ളിപ്പറമ്പില്‍ ,സജി തേക്കുംകാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു . രാജു പരമ്പേല്‍, റോയ്‌ ചാവടി തുടങ്ങിയവര്‍ വിഭവ സമൃദ്ധമായ ബാര്‍ബിക്യുവിനു നേതൃത്വം കൊടുത്തു. മുന്‍ ഒഫിഷ്യലുകളായ ജോര്‍ജ്‌ തോട്ടപുറം, ജോ വിരുത്തികുളങ്ങര, ബിജി സി. മാണി, പോള്‍സണ്‍ കുളങ്ങര , രാജു എബ്രഹാം , നിമ്മി തുരുത്തുവേലില്‍ , ജിജി കുന്നത്തുകിഴകേതില്‍ , അരവിന്ദ്‌ പിള്ള, ചാക്കോ മറ്റത്തിപറമ്പില്‍ , അലക്‌സ്‌ പടിക്കപറമ്പില്‍, ഫിലിപ്പ്‌ വിരുത്തികുളങ്ങര തുടങ്ങിയവര്‍ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം കൊടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.