You are Here : Home / USA News

ഡാളസ് സൗഹൃദവേദി ഓണം ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 23, 2013 10:12 hrs UTC

കരോള്‍ട്ടണ്‍ : ഡാളസ് സൗഹൃദയ വേദി സെപ്റ്റംബര്‍ 14ന് സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം മലയാളി മനസ്സുകളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി. തികച്ചും കേരളതനിമ നിറഞ്ഞുനിന്ന ആഘോഷചടങ്ങുകളില്‍ സൗഹൃദയ വേദി പ്രസിഡന്റ് എബി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡാളസ്സിലെ കലാപ്രതിഭകളെ കണ്ടെത്തി കലകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഓണാഘോഷങ്ങളുടെ ഭാഗമായി ഉണ്ടാക്കി കൊടുക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഡാളസ്സിലെ മലയാളി സമൂഹത്തില്‍ സ്‌നേഹവും സൗഹൃദവും ഊട്ടി ഉറപ്പിക്കുന്നതിന് ഇത്തരം ഓണാഘോഷങ്ങള്‍ക്ക് കഴിയണമെന്നും, സഹൃദയവേദി എന്ന പേരില്‍ തന്നെ ഓണത്തിന്റെ മുഖ്യസന്ദേശം ഉള്‍ക്കൊള്ളുന്നുണ്ടെന്നും മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച അമേരിക്കന്‍ സാഹിത്യ തറവാട്ടിലെ കാരണവരും, സാമൂഹ്യ- സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ.എം.എസ്.ടി. നമ്പൂതിരിപ്പാട് പറഞ്ഞു. സുകു വര്‍ഗ്ഗീസ് ആലപിച്ച മനോഹര ഓണപ്പാട്ടിനു ശേഷം മുഖ്യാതിഥിതി നിലവിളക്ക് തെളിയിച്ചു ഓണാഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജോണ്‍സണ്‍ തച്ചല്ലൂര്‍(വേള്‍ഡ് മലയാളി കൗണ്‍സില്‍) ആശംസകള്‍ അര്‍പ്പിച്ചു. പ്രശസ്ത നര്‍ത്തകി ഷൈനിയുടെ നേതൃത്വത്തില്‍ റിഥം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ സദസ്യരുടെ കരഘോഷം ഏറ്റുവാങ്ങി അജയകുമാറിന്റെ കവിതാപാരായണം, ചാര്‍ളി ജോര്‍ജ്ജ്, മോളി എന്നിവരുടെ ഗാനങ്ങളും, സ്‌നേഹ ജോര്‍ജ്ജിന്റെ ക്ലാസ്സിക്ക് നൃത്തവും ആഘോഷങ്ങള്‍ക്ക് മോടി വര്‍ദ്ധിപ്പിച്ചു. സൗഹൃദവേദി കര്‍ഷകശ്രീ ആയി തിരഞ്ഞെടുക്കപ്പെട്ട സന്തോഷിന്റെ മാവേലി വേഷവും താലപ്പൊലിയേന്തിയ വനിതകളും താളമേളങ്ങളും ആകര്‍ഷകങ്ങളായിരുന്നു. സെക്രട്ടറി അജയ് കുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഓണവിഭവങ്ങളടങ്ങിയ സദ്യയുമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.