You are Here : Home / USA News

ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംഗമം പ്രമുഖര്‍ പങ്കെടുക്കും

Text Size  

Story Dated: Tuesday, September 17, 2013 10:34 hrs UTC

ദോഹ: രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ദോഹയില്‍ നടക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംഗമത്തില്‍ കേരള സംസ്ഥാന പാഠപുസ്തക സമിതി അംഗവും സി.ഐ.ഇ.ആര്‍. ഡയറക്ടറുമായ സി.എ. സഈദ് ഫാറൂഖി, ഐ.എസ്.എം. സംസ്ഥാന പ്രസിഡ് യു.പി. യഹ്‌യ ഖാന്‍ , കേരള ജംഇയത്തുല്‍ ഉലമ പ്രസിഡ് അബ്ദുല്‍ ഹമീദ് മദീനി തുടങ്ങി കേരളത്തിലെയും ഖത്തറിലെയും പ്രമുഖ പണ്ഢിതന്മാര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ.അബ്ദുല്‍ അഹദ് മദനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി, മുനീര്‍ സലഫി എന്നിവര്‍ സംസാരിച്ചു വ്യത്യസ്തവും വിഷയാധിഷ്ഠവുമായി വിശുദ്ധ ഖുര്‍ആനിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനാര്‍ഹമായ ക്ലാസ്സുകളാണ് സംഗമത്തില്‍ ഉണ്ടാവുക എന്ന് സംഘാടകര്‍ അറിയിച്ചു. സംഗമ ദിവസം കുട്ടികളുടെ പ്രത്യേക പരിപാടി ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. അബ്ദുല്‍ ലത്തീഫ് നല്ലളം സ്വാഗതവും സുലൈമാന്‍ എഞ്ചിനീയര്‍ നന്ദിയും പറഞ്ഞു.രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കണ്‍വീനര്‍ റഷീദ് അറബിന്റകം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 55665152 / 44358739.

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

- See more at: http://www.mangalam.com/pravasi/gulf/96248#sthash.1TAE98G8.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.