You are Here : Home / USA News

ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13 മുതല്‍

Text Size  

Story Dated: Thursday, September 05, 2013 11:01 hrs UTC

ജീമോന്‍ റാന്നി

ഫീനിക്‌സ് : അരിസോണാ ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13 മുതല്‍ 15വരെ (വെള്ളി, ശനി, ഞായര്‍) സണ്‍വാലി കമ്മ്യൂണിറ്റി ദേവാലയത്തില്‍ വച്ച്(6101, S.River Drive, Tempe, AZ 85283) നടത്തപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30നും ഞായറാഴ്ച വൈകുന്നേരം 5.30നും യോഗങ്ങള്‍ ആരംഭിച്ചു. പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ റെജി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക് വാസ് പ്രസിഡന്റും, ഇടവക മിഷന്‍ സൗത്ത് വെസ്റ്റ് റീജിയണ്‍ സെക്രട്ടറിയുമായ റെജി വര്‍ഗീസ് ഒരു അനുഗ്രഹീത ഗായകന്‍ കൂടിയാണ്. കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവന്ന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് ഇടവക വികാരി റവ. വി.ജി. വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജേഷ് (ഇടവക മിഷന്‍ സെക്രട്ടറി)-602-625-7043 ജിജി.കെ.സാം-480-246-9378

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.