You are Here : Home / USA News

ജയ്‌ഹിന്ദ്‌ ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ അവാര്‍ഡ്‌ ദാന ചടങ്ങ്‌ സെപ്‌റ്റംബര്‍ 15-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 04, 2013 12:13 hrs UTC

ന്യൂയോര്‍ക്ക്‌: ജയ്‌ഹിന്ദ്‌ ടിവി അമേരിക്കയിലെ 18 വയസിനു താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ ജയ്‌ഹിന്ദ്‌ ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ അവാര്‍ഡ്‌ ദാന ചടങ്ങ്‌ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സെപ്‌റ്റംബര്‍ 15-ന്‌ വൈകുന്നേരം 6 മണിക്ക്‌ ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ വെച്ച്‌ നടത്തപ്പെടുന്നു. അവാര്‍ഡ്‌ ദാനച്ചടങ്ങിലും ബാങ്ക്വറ്റിലും കേരളാ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ജയ്‌ഹിന്ദ്‌ ടിവി ഡയറക്‌ടറും മുന്‍ സാംസ്‌കാരിക വകുപ്പ്‌ മന്ത്രിയുമായ പന്തളം സുധാകരന്‍, പ്രശസ്‌ത സിനിമാ സംവിധായകന്‍ ബ്ലെസി തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും. സംഗീതലോകത്ത്‌ അമേരിക്കയിലെ വിപുലമായ റിയാലിറ്റി ഷോയുടെ ഗ്രാന്റ്‌ ഫിനാലെയില്‍ പങ്കെടുത്ത കുട്ടികളുടെ സംഗീത വിരുന്നിനൊപ്പം നിരവധി എന്റര്‍ടൈന്‍മെന്റ്‌ പരിപാടികളും ജയ്‌ഹിന്ദ്‌ ടിവി അണിയിച്ചൊരുക്കിയിട്ടുണ്ട്‌. ഈ അവാര്‍ഡ്‌ ദാന ചടങ്ങിന്റെ പ്രവേശനം പാസ്‌ മൂലം നിയന്ത്രിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കാനാട്ട്‌ (516 655 4270), ജേക്കബ്‌ അബ്രഹാം (516 606 3268), ബിനോയി ശങ്കരത്ത്‌ (703 981 1268), വര്‍ഗീസ്‌ ലൂക്കോസ്‌ (516 263 8289), എലിസബത്ത്‌ ഫിലിപ്പ്‌ (480 365 9144), ജോസ്‌ ജേക്കബ്‌ (917 291 0499), ജോര്‍ജ്‌ കുട്ടി (516 532 4573), സുരേഷ്‌ തോമസ്‌ (917 402 5859), ബെന്‍സി ജോണി (516 532 2432), ജോര്‍ജ്‌ കൊട്ടാരം (718 749 3165), ടോമി മഠത്തിക്കുന്നേല്‍ (516 359 0737), ബിനു (914 441 3354), ജോജി കാവനാല്‍ (914 409 5385), ജിന്‍സ്‌മോന്‍ സഖറിയ (516 776 7061)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.