You are Here : Home / USA News

ഐ.എന്‍.ഒ.സി. (കേരള ചാപ്‌റ്റര്‍) ടെക്‌സാസ്‌ സംസ്ഥാനത്തിന്‌ നാലു പേര്‍ കൂടി നിയമിതരായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, August 19, 2013 02:50 hrs UTC

ഡാളസ്‌: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (കേരള ചാപ്‌റ്റര്‍) ടെക്‌സാസ്‌ സംസ്ഥാന ഭാരവാഹികളായി നാലു പേരെ കൂടി നിയമിച്ചതായി പ്രസിഡന്റ്‌ ജോസഫ്‌ എബ്രഹാമും സെക്രട്ടറി ബേബി മണക്കുന്നേലും അറിയിച്ചു. ബോബന്‍ കൊടുവത്ത്‌ (റീജിയന്‍ പ്രസിഡന്റ്‌), രാജന്‍ മാത്യു (വൈസ്‌ പ്രസിഡന്റ്‌, ടെക്‌സാസ്‌ സ്റ്റേറ്റ്‌), പി.പി. ചെറിയാന്‍ (ജോയിന്റ്‌ സെക്രട്ടറി), ചാക്കോ ഇട്ടി (ജോയിന്റ്‌ ട്രഷറര്‍) എന്നിവരെയാണ്‌ പുതുതായി നിയമിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും കൂടുതല്‍ ശക്തിപ്പെടുത്താനും തങ്ങള്‍ പ്രയത്‌നിക്കുമെന്ന്‌ പുതുതായി നിയമിക്കപ്പെട്ടവര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More