You are Here : Home / USA News

ലിന്‍ഡന്‍ സെന്റ് മേരീസില്‍ പെരുന്നാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, August 16, 2013 12:30 hrs UTC

ലിന്‍ഡന്‍ (ന്യൂജേഴ്‌സി) : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ കൊണ്ടാടുന്നു. ആഗസ്റ്റ് 17, 18( ശനി, ഞായര്‍) തീയതികളിലായി നടത്തപ്പെടുന്ന പെരുന്നാള്‍ ആഘോഷങ്ങളില്‍ മെരിലാന്റ് സില്‍വര്‍ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.ലാബി ജോര്‍ജ് പനയ്ക്കാമറ്റം മുഖ്യകാര്‍മ്മികത്വം വഹിക്കും. ശനിയാഴ്ച്ച വൈകുന്നേരം 3 മുതല്‍ 6വരെ ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം ധ്യാന യോഗത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് സലന്ധ്യാനമസ്‌ക്കാരം. ഞായറാഴ്ച രാവിലെ നമസ്‌കാരത്തിന് ശേഷം വി.കുര്‍ബ്ബാന. തുടര്‍ന്ന് കൈമുത്ത്, റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പിന് ശേഷം, ഉച്ചഭക്ഷണത്തോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. വിവരങ്ങള്‍ക്ക് ഫാ.സണ്ണി ജോസഫ് (718) 477- 2083, കിരണ്‍ തോമസ്(718) 815-4991, എം.സി.മത്തായി(973) 680-9550

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More