You are Here : Home / USA News

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയില്‍ വിശുദ്ധകുര്‍ബാനയെപ്പറ്റി സെമിനാര്‍

Text Size  

Story Dated: Tuesday, February 17, 2015 03:07 hrs UTC

ബിനോയി കിഴക്കനടി

 

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, ഫെബ്രുവരി പതിനഞ്ചാം തിയതി വിശുദ്ധ കുര്‍ബാനക്കുശേഷം ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വിശുദ്ധ കുര്‍ബാനയെപ്പറ്റിയുള്ള സെമിനാര്‍ നടന്നു. ബലിയര്‍പ്പണത്തിന്റെ പഴയനിയമകാലം മുതലുള്ള പശ്ചാത്തലം, പവര്‍പോയിന്റ്‌ പ്രസന്റേഷനിലൂടെ ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ വിശദീകരിച്ചു. ബലിയര്‍പ്പണത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളേയും, വിശുദ്ധകുര്‍ബാന സ്വീകരണത്തിന്‌ ഒരുങ്ങേണ്ടതെങ്ങനെയെന്നും മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ബലിയര്‍പ്പണം തിരുകര്‍മ്മത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത്‌ അനുദിനജീവിതത്തിലെ പ്രവര്‍ത്തികളില്‍ മുത്തോലത്തച്ചന്‍ ഉദ്‌ബോദിപ്പിച്ചു. സെമിനാറില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക്‌ മുത്തോലത്തച്ചന്‍ ഉചിതമായി വിശദീകരണം നല്‍കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.