You are Here : Home / USA News

ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക-ഡാലസ് ചാപ്റ്റര്‍ വാര്‍ഷിക യോഗം നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 16, 2015 10:34 hrs UTC

ഗാര്‍ലന്റ് . ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഡാലസ് ചാപ്റ്റര്‍) വാര്‍ഷിക പൊതുയോഗം നടത്തി. ഫെബ്രുവരി 15 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാര്‍ലന്റ് ഇന്ത്യന്‍ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് അധ്യക്ഷത വഹിച്ചു. മാധ്യമ രംഗം അഭിമുഖീകരിക്കുന്ന ആനുകാലിക വിഷയങ്ങളെ കുറിച്ചു പ്രസിഡന്റ് യോഗത്തില്‍ വിശദീകരിച്ചു. സെക്രട്ടറി ബിജിലി ജോര്‍ജ്, വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കാ ചിക്കാഗോയില്‍ ഒക്ടോബര്‍ മാസം നടത്തുന്ന ദേശീയ സമ്മേളനം വിജയിക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുവരെക്കൂടി ഉള്‍പ്പെടുത്തി സംഘടന ശക്തിപ്പെടുത്തണമെന്ന് മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ടി സി ചാക്കോ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.