You are Here : Home / USA News

അമേരിക്കന്‍ മലയാളി കുവൈറ്റില്‍ നിര്യാതനായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, February 16, 2015 10:21 hrs UTC

ന്യൂജഴ്സി. കോട്ടയം വാകത്താനം വള്ളിക്കാട്ട് പൂവതുംമൂട്ടില്‍ കോര കുരുവിള (ബേബി 62) അമേരിക്കയിലേക്കുള്ള യാത്രാ മദ്ധ്യേ കുവൈറ്റില്‍ ഹൃദയാഘാതം വന്നു നിര്യാതനായി. ന്യൂജഴ്സി ഈസ്റ്റ് ഹാനോവില്‍ കുടുംബസമേതം താമസിച്ചുവരവേ അവധിക്കു നാട്ടില്‍ പോയതായിരുന്നു. സംസ്കാരം ന്യൂജഴ്സിയില്‍ പിന്നീട്. ജോളി കുരുവിള (റെജിസേറ്റര്‍ഡ് സെന്റ് ബാര്‍ന്നബസ് മെഡിക്കല്‍ സെന്റര്‍, ലിവിങ്സ്റ്റണ്‍ ) ആണ് ഭാര്യ. തിരുവാണിയൂര്‍ ഇടപ്പള്ളിമറ്റത്ത് കുടുംബാഗമാണ് ജോളി. ജോര്‍ജ് കുരുവിള (ന്യൂജഴ്സി റെയില്‍ റോഡ് സിഗ്നല്‍എഞ്ചിനീയര്‍ മാത്യൂ കുരുവിള (ന്യൂയോര്‍ക്ക് യു.ബി.എംടെക് അക്കൌണ്ട് മാനേജര്‍) എന്നിവരാണ് പരേതനായ പി.വി കോരയുടേയും ഏലിക്കുട്ടിയുടേയും മൂന്നാമത്തെ മകനാണ്.

 

സഹോദരങ്ങള്‍ പി.കെ ജോര്‍ജ് (പി.ടി റിട്ടയേര്‍ഡ് എഞ്ചിനിയര്‍), പി.കെ ജോസഫ്(റബര്‍ ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍, ത്രിപുര) പരേതയായ ഏലിയാമ്മ വര്‍ക്കി (മീനടം), പരേതനായ പി.കെ കുര്യാക്കോസ്(ഇന്ത്യന്‍ മിലിട്ടറി സര്‍വീസിലൂടെയാണ് ഒൌദ്യോഗിക ജീവിതം ആരംഭിച്ചത് ദീര്‍ഘകാലം ബഹ്റൈനില്‍ ജോലി ചെയ്ത ശേഷം 1989-ല്‍ ആണ് അമേരിക്കയിലേയ്ക്ക് കൂടിയേറിയത് ഡോവര്‍ സെന്റ് തോമസ് ഒാര്‍ത്തഡോക്സ് ഇടവകസ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. തുടക്കം ഇടവകയുടെ ആത്മീകവും ഭൌതികവുമായ അഭിവൃദ്ധിയ്ക്കായി ഒട്ടേറെ ത്യാഗങ്ങള്‍ സഹിക്കുകയും ഒാര്‍ത്തഡോക്സ് വിശ്വാസത്തില്‍ അധിഷ്ഠിതമായി ഇടവകയം മിന്നോനയിക്കുകയും ചെയ്തു. നിരവധി തവണ ഇടവകയുടെ ഭരണ സമിതികളില്‍ ട്രസ്റ്റിയായും സെക്രട്ടറിയായും ഭദ്രാസന റെപ്രസെന്റേറ്റീവ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

വാകത്താനം അസ്സോസിയേഷനിലെ സജീവ അംഗം ആയിരുന്നു. സ്നേഹമസൃണമായ പെരുമാറ്റവും അതുല്യമായ വിശ്വാസതീഷ്ണതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്ന കുരുവിളയുടെ ദേഹവിയോഗം അറിഞ്ഞ് ഈസ്റ്റ് ഹാനോവറിലെ വസതിയില്‍ വൈദികരടക്കം നിരവധിപേര്‍ അനുശോചനം അറിക്കാന്‍ എത്തിയിരുന്നു. കുവൈറ്റിലെ സിറ്റിഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന ഭൌതികശരീരം ഏറ്റവാങ്ങുവാന്‍ ഭാര്യ ജോളി കുരുവിളയും ഇളയമകന്‍ മാത്യൂ കുരുവിളയും കുവൈറ്റിലേക്ക് യാത്രതിരിച്ചു. കുവൈറ്റ് അധികൃതമായും കുവൈറ്റിലെ യു.എസ് എംബസിയുമായും കുടുംബാഗങ്ങളും ഇടവക ഭാരവാഹികളും സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടായിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. ഷിബു ഡാനിയേല്‍ (845) 641-9132, ട്രസ്റ്റി സുനോജ് തമ്പി (862)216-4829, ജോര്‍ജ് തുമ്പയില്‍(973)943-6164,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.