You are Here : Home / USA News

കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പ്രൗഢഗംഭീരമായ പ്രവര്‍ത്തനോദ്‌ഘാടനം

Text Size  

Story Dated: Monday, February 16, 2015 10:02 hrs UTC

രാജന്‍ പടവത്തില്‍

മയാമി, ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പതിനാലാമത്‌ പ്രവര്‍ത്തനോദ്‌ഘാടനം 2015 ഫെബ്രുവരി ഏഴാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ടമറാക്‌ സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പ്രൗഢഗംഭീരമായ കലാപരിപാടികളോടെ നടത്തപ്പെട്ടു. വിഭവസമൃദ്ധമായ ഡിന്നറിനുശേഷം അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ശ്രീമതി മേരി ജോര്‍ജ്‌ സദസിനെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള പ്രസംഗത്തോടുകൂടി പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. സീറോ മലബാര്‍ ഫൊറോനാ പള്ളി വികാരി ഫാ. കുര്യാക്കോസ്‌ കുമ്പക്കീലിന്റെ പ്രാര്‍ത്ഥനയ്‌ക്കുശേഷം കാനഡ കാത്തലിക്‌ മിഷന്‍ ഡയറക്‌ടര്‍ ഡോ. ജോസ്‌ ആദോപ്പള്ളി നിലവിളക്ക്‌ കത്തിച്ചുകൊണ്ട്‌ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. മിസ്സ്‌ ലിയാ ജോണ്‍ അമേരിക്കന്‍ ദേശീയ ഗാനവും, മിസ്സ്‌ സാന്ത്രാ ഷാജിയും, മിസ്‌ മിഷേല്‍ എബിയും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. തുടര്‍ന്ന്‌ പ്രസിഡന്റ്‌ രാജന്‍ പടവത്തില്‍ സമയപരിധി പരിഗണിച്ചുകൊണ്ട്‌ സ്വാഗത പ്രസംഗവും അധ്യക്ഷ പ്രസംഗവും ക്രോഢീകരിച്ചുകൊണ്ട്‌ സംസാരിച്ചു.

 

 

കൈരളിയുടെ ഭാവി പരിപാടികളെപ്പറ്റിയും ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റിയും സദസിന്‌ വിശദീകരിച്ചുകൊണ്ട്‌ സംസാരിച്ചു. കാരുണ്യവും, സഹകരണവും, സാഹോദര്യവുമാണ്‌ കൈരളിയുടെ ലക്ഷ്യമെന്ന്‌ അദ്ദേഹം അടിവരയിട്ടുകൊണ്ടാണ്‌ തന്റെ പ്രസംഗം അവസാനിപ്പിച്ചത്‌. സംഘടനയുടെ നെടുംതൂണായി പ്രവര്‍ത്തിച്ച സെക്രട്ടറി തോമസ്‌ ജോര്‍ജ്‌ പ്രസംഗത്തിലല്ല മറിച്ച്‌ പ്രവര്‍ത്തനത്തിലാണ്‌ താന്‍ വിശ്വസിക്കുന്നതെന്ന്‌ തെളിയിച്ചുകൊണ്ട്‌ എല്ലാവര്‍ക്കും മാതൃകയായി. കലാപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടിക്കൊണ്ട്‌ ടെമ്പിള്‍ ഓഫ്‌ ഡാന്‍സ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രശ്‌മി സുനിലിന്റെ നേതൃത്വത്തിലുള്ള കുട്ടികള്‍ നൃത്തപരിപാടികള്‍കൊണ്ട്‌ അരങ്ങുതകര്‍ത്തു. 2006-ലെ മാസ്റ്റര്‍ ഫൊക്കാനയായിരുന്ന നിഖില്‍ സണ്ണിയുടേയും കലാപ്രതിഭയായിരുന്ന ദിവ്യാ സണ്ണിയുടേയും ഗാനങ്ങള്‍ സദസിനെ ഹരംപിടിപ്പിച്ചു. ഗാനകോകിലം ശ്യാമാ കളത്തിലിന്റേയും, ഡോ. ഷീലാ വര്‍ഗീസിന്റേയും ഇമ്പമേറിയ ഗാനങ്ങള്‍ ശ്രോതാക്കളെ ആനന്ദസാഗരത്തില്‍ ആറാടിച്ചു. ഫ്‌ളോറിഡയിലെ എല്ലാ സഹോദര സംഘടനകളുടേയും നിറഞ്ഞ സാന്നിധ്യം കൈരളിയുടെ പ്രവര്‍ത്തനോദ്‌ഘാടന ചടങ്ങില്‍ ഉണ്ടായിരുന്നു എന്നത്‌ ഏറെ പ്രശംസനീയമായിരുന്നു.

 

 

മലയാളി അസോസിയേഷന്‍ ഓഫ്‌ ടാമ്പാ പ്രസിഡന്റ്‌ ജോമോന്‍ തെക്കേതൊട്ടില്‍, മുന്‍ ഫൊക്കാനാ ആര്‍.വി.പി ജേക്കബ്‌, നവകേരളാ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ രജി പോള്‍, കേരള സമാജം പ്രസിഡന്റ്‌ സജി സക്കറിയ, ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജയിംസ്‌ ദേവസി, കെ.സി.എസ്‌ പ്രസിഡന്റ്‌ ജൂബിന്‍ കുളങ്ങര, ഫൊക്കാനാ റീജിയന്‍ നമ്പര്‍- 5 ആര്‍.വി.പി സണ്ണി മറ്റമന എന്നിവര്‍ കൈരളി ആര്‍ട്‌സ്‌ ക്ലബിന്‌ ആശംസകള്‍ അര്‍പ്പിച്ചു. മുഖ്യ പ്രഭാഷകനായ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ.ഡോ. ജോസ്‌ ആദോപ്പള്ളി തന്റെ പ്രസംഗത്തില്‍ കൈരളിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രശംസിച്ച്‌ സംസാരിച്ചു. കൈരളിയുടെ പ്രവര്‍ത്തന മേഖലകള്‍ നന്മനിറഞ്ഞതാണ്‌. ഇത്‌ മറ്റ്‌ സംഘടനകള്‍ മാതൃകയാക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്‌തു. മുന്‍ ഫൊക്കാനാ പ്രസിഡന്റ്‌ കമാന്‍ഡര്‍ ജോര്‍ജ്‌ കോരത്‌ തന്റെ പ്രസംഗത്തില്‍ കൈരളിയുടെ മഹത്തായ സേവനങ്ങള്‍ ഫൊക്കാനയ്‌ക്കും പാവപ്പെട്ടവര്‍ക്കും, നിരാലംബരായവര്‍ക്കും എന്നും ഒരുപോലെ അത്താണിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സദസിന്‌ വിശദീകരിച്ചു. കൈരളിയുടെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷവാനായതിനാലാണ്‌ താന്‍ ഈ കമ്മിറ്റിയിലേക്ക്‌ വന്നതെന്ന്‌ ജോബി സെബാസ്റ്റ്യന്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി പ്രവര്‍ത്തിച്ച ലിബി ഇടിക്കുളയും, ബിനു ചിലമ്പത്തും അവസരോചിതമായ ഫലിതങ്ങളിലൂടെയും ജന്മസിദ്ധമായ വാചാലതയോടെയും തിളങ്ങി.പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ട്രഷറര്‍ ജോസഫ്‌ ചാക്കോ, കമ്മിറ്റി അംഗങ്ങളായ ഡോ. മാമ്മന്‍ സി. ജേക്കബ്‌, രജിത്‌ ജോര്‍ജ്‌, ഡോ. വിനൂപ്‌ വിശ്വനാഥന്‍, ജോ സ്റ്റാന്‍ലി, വര്‍ഗീസ്‌ സഖറിയ, വൈസ്‌ പ്രസിഡന്റ്‌ രാജു ഇടിക്കുള എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഒമ്പതുമണിയോടെ പരിപാടികള്‍ക്ക്‌ തിരശീലവീണു. Picture Picture Picture Picture Comments Post A Comment Name Email Location Title Comment Security Code : Reload Image Reload for a new code

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.