You are Here : Home / USA News

അമേരിക്കൻ കാഴ്ചകളിൽ ഈയാഴ്ച വാലൻറ്റൈൻസ്-ഡേ സ്പെഷ്യൽ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, February 14, 2015 02:54 hrs UTC

 
 
ന്യൂയോർക്ക്‌: ലോകമെങ്ങും ഫെബ്രുവരി 14, ലോക പ്രണയദിനമായി ആഘോഷിക്കുമ്പോൾ അമേരിക്കയുടെ വ്യാപാര തലസ്ഥാനവും വിനോദ സഞ്ചാരികളുടെ പറുദീസയുമായ ന്യൂയോർക്ക്‌ ടൈം സ്കൊയറിലെ പ്രണയദിനാഘോഷങ്ങളിലേക്കു നിങ്ങളെ കൂട്ടികൊണ്ട് പോകുകയാണ് മലയാളികളുടെ സ്വന്തം ചാനൽ ആയ ഏഷ്യാനെറ്റ്‌ ന്യൂസ്‌, അമേരിക്കൻ കാഴ്ചകളിലൂടെ. മൻഹാട്ടനിലെ ടൈം സ്കൊയറിൽ പ്രണയദിനത്തിൽ നടത്തപ്പെടുന്ന പരിപാടികൾ ലോക പ്രശസ്തമാണു. ലോകത്തിന്റെ നാലു കോണിൽ നിന്നും യുവതീയുവാക്കൾ ടൈം സ്കൊയറിൽ വാലൻറ്റൈൻസ്-ഡേയിൽ വിവാഹിതരാകുന്നത് ഒരു സ്വപ്ന സാഫല്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിനത്തിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ഏകദേശം 300 വിവാഹങ്ങൾ ഇവിടെ നടക്കുകയുണ്ടായി.
അതോടൊപ്പം വിവിധ മലയാളി അസോസിയേഷനുകളുടെ വാലൻറ്റൈൻസ്-ഡേ ആഘോഷങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
അമേരിക്കയിലെ യുവ ഡോക്ടർ ലീന ജോണ്‍സ് ആണ് ഈ വാലൻറ്റൈൻസ്-ഡേയിൽ ന്യൂയോർക്കിലെ ഈ കാഴ്ചകളുമായി പ്രേഷകരെ ആനയിക്കുന്നതു. ഏഷ്യാനെറ്റ്‌ എക്സിക്യുട്ടീവ് എഡിറ്റർ ഡോ: കൃഷണ കിഷോർ ആണ് അമേരിക്കൻ കാഴ്ചകളുടെ അവതാരകൻ. 
പ്രേഷകരുടെ പ്രോത്സാഹനത്തിൽ നിന്നും പിന്തുണയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു അമേരിക്കൻ കാഴ്ചകൾ അടുത്താഴ്ച വീണ്ടും വ്യതസ്ത കാഴ്ചകളുമായി പ്രേഷകരുടെ മുൻപിൽ എത്തും.
കൂടുതൽ വിവരങ്ങൾക്ക്: 
രാജു പള്ളത്ത്: 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.