You are Here : Home / USA News

സുരേഷ് ബായ് പട്ടേലിന് മര്‍ദ്ദനം വേദനാജനകം: കോണ്‍ഗ്രസ് അംഗം അമി ബേര

Text Size  

Story Dated: Saturday, February 14, 2015 01:53 hrs UTC

അലബാമ: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഗുജറാത്തില്‍ നിന്നുള്ള സുരേഷ് ബായ് പട്ടേലിന് പോലീസ് മദര്‍ദമേല്‍ക്കേണ്ടി വന്ന സംഭവം ഭയാനകവും, വേദനാജനകവുമാണെന്ന് ഇന്ത്യന്‍ വംശജനും സാക്രമെന്റൊയില്‍ നിന്നുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവുമായ അമി ബേര പറഞ്ഞു. ഫെബ്രു.13ന് നടത്തിയ പ്രസ്താവനയിലാണ് അമി ബേര ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്. അലബാമയിലുള്ള മകന്റെ വീട്ടില്‍ രണ്ടാഴ്ച മുമ്പാണ് പിതാവ് പട്ടേല്‍(57) എത്തിയത്. വീടിനുസമീപം രാവിലെ നടക്കാനിറങ്ങിയതായിരുന്നു പട്ടേല്‍. സംശയകരമായ സഹാചര്യത്തില്‍ ഒരാള്‍ നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന പോലീസ് യാതൊരു പ്രകോപനവും ഇല്ലാതെയാണ് പട്ടേലിനെ കൈവിലങ്ങണിയിച്ചതും, താഴേക്ക് തള്ളിയിട്ടതും. വീഴ്ചയില്‍ സാരമായി നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പട്ടേലിനെ അടിയന്തിരമായി ശാസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ശരീരത്തിന്റെ ഒരു ഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടു. സംഭവത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ച്വിട്ട് എഫ്.ബി.ഐ അന്വേഷണത്തിനുത്തരവിട്ടതിനെ അമിബറെ സ്വാഗതം ചെയ്തു. ന്യൂനപക്ഷ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യണമെങ്കില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി സഹകരിക്കണമെന്നും അമിബറെ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.