You are Here : Home / USA News

റ്റി.ജി മാത്യു ഡാളസില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 14, 2015 02:55 hrs UTC

ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയപള്ളി ഇടവകാംഗമായ റ്റി.ജി. മാത്യു (68) നിര്യാതനായി. കായംകുളം തൂമ്പുങ്കല്‍ കുടുംബാംഗമാണ്‌ പരേതന്‍. ഭാര്യ: മേരി മാത്യു (ആലീസ്‌). മക്കള്‍: ക്രിസ്‌, പീറ്റര്‍, സ്റ്റീവ്‌. പൊതുദര്‍ശനം ഫെബ്രുവരി 14-ന്‌ ശനിയാഴ്‌ച 6 മണി മുതല്‍ 9 മണി വരെ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. വിലാസം: 14133 ഡെന്നീസ്‌ ലൈന്‍, ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌, ടെക്‌സസ്‌ 75234. ശവസംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ തുടങ്ങി ഡാളസിലുള്ള റെസ്റ്റ്‌ലാന്റ്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജി ബേബി (972 965 6599), ഷിബു മാത്യു (214 402 5420), ജോണ്‍ മാത്യൂസ്‌ (214 697 1493).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.