You are Here : Home / USA News

ഇന്ത്യക്കാരനെതിരെ യുഎസ് പൊലീസ് അതിക്രമം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 13, 2015 01:04 hrs UTC


ന്യൂഡല്‍ഹി . ഇന്ത്യക്കാരനു നേരെ യുഎസ് പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട ഇന്ത്യ, യുഎസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു.

അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്നും എന്തു നടപടിയാണു സ്വീകരിച്ചതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടതായി വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. അറ്റ്ലാന്റയിലുള്ള കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അലബാമയിലുള്ള മകനെ സന്ദര്‍ശിക്കാനെത്തിയ സുരേഷ്ഭായ് പട്ടേലാണു മര്‍ദനത്തിനിരയായത്. നടക്കാനിറങ്ങിയ പട്ടേലിനെ പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇംഗ്ലിഷ് അറിയാത്തതിനാല്‍ പൊലീസ് ചോദിച്ചതിനു വ്യക്തമായ മറുപടി പറയാനായില്ല. വീട്ടുനമ്പറും മറ്റും പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. തുടര്‍ന്നു പൊലീസ് ഒാഫിസര്‍ നിലത്തേക്കു തള്ളിവീഴ്ത്തുകയായിരുന്നെന്നു പട്ടേലിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

വീഴ്ചയില്‍ മുറിവേറ്റ പട്ടേലിന്റെ ശരീരം ഭാഗികമായി തളര്‍ന്നു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു പൊലീസ് നടപടിയെന്നും നിയമനടപടിയെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ദക്ഷിണേഷ്യക്കാര്‍ നിരന്തരം വിധേയമാകുന്ന വംശീയമായ തരംതിരിവിന്റെ ഉദാഹരണമാണ് ഇതെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും യുഎസിലെ ഇന്ത്യന്‍ സംഘടനകള്‍ കുറ്റപ്പെടുത്തി. സംശയകരമായ സാഹചര്യത്തില്‍ ഒരാളെ കണ്ടെന്ന വിവരത്തെത്തുടര്‍ന്നു പട്ടേലിനെ ചോദ്യംചെയ്യുകയായിരുന്നെന്നാണു പൊലീസ് വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.