You are Here : Home / USA News

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 13, 2015 12:49 hrs UTC

ഷിക്കാഗോ :കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ 2014- 16 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണം ഫെബ്രുവരി ഏഴാം തീയ്യതി ശനിയാഴ്‌ച വൈകീട്ട്‌ മൗണ്ട്‌ പ്രൊസ്‌പെക്‌ടസിലെ കണ്‍ട്രി ഇന്നില്‍ നടന്നു. പ്രസിഡന്റ്‌ ജീന്‍പുത്തന്‍പുരയ്‌ക്കല്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണ്‌. പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തത്‌ സ്ഥാപക പ്രസിഡന്റും ഫോമ ദേശീയ കമ്മറ്റി അംഗവുമായ ബിജി ഫിലിപ്പ്‌ ഇടാട്ട്‌ ആമുഖ പ്രസംഗം നടത്തി.

 

തുടര്‍ന്ന്‌ പുതിയ പ്രസിഡന്റ്‌ ജിബിന്‍ ജെ. ഈപ്പന്‍ ഔദ്യോഗിക രേഖകള്‍ കൈമാറി. കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തുന്ന ഫുഡ്‌ ഡ്രൈവ്‌ പ്രോഗ്രാമും അതുപോലെ യൂത്ത്‌ കമ്മറ്റി നടത്തിവരുന്ന വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍, സോക്കര്‍, വടംവലി മറ്റു ഗെയിംസുകളും അടുത്ത രണ്ടു വര്‍ഷവും നടത്തുന്നതിനും എല്ലാവരുടെയും സഹായ സഹായകരണങ്ങള്‍ പുതിയ പ്രസിഡന്റ്‌ ജിബിന്‍ ജെ. ഈപ്പന്‍ അഭ്യര്‍ത്ഥിച്ചു. യൂത്ത്‌ വിഭാഗത്തിന്റെ രണ്ടാം വാര്‍ഷികാഘോഷം മെയ്‌ രണ്ടാം തിയ്യതി ശനിയാഴ്‌ച നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ സച്ചിന്‍ ഉറുബിന്‍ അറിയിച്ചു.

 

പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ്‌- ജിബിന്‍ ജെ. ഈപ്പന്‍, വൈസ്‌ പ്രസിഡന്റ്‌ - ഷിജു ജോസഫ്‌, ജനറല്‍ സെക്രട്ടറി- ഫിലിപ്പ്‌ നങ്ങിച്ചവിട്ടില്‍, ജോ.സെക്രട്ടറി- സുഭാഷ്‌ ജോര്‍ജ്‌, ട്രഷറര്‍- ഷിജോയി കാനില്‍ എന്നിവരേയും എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിയിലേക്ക്‌ ജോര്‍ജ്‌ മാനുവല്‍, ക്രിസ്റ്റഫര്‍ സൈലസ്‌, ഷിജു പെരെരാ, ജോ ജേക്കബ്‌, പ്രിയങ്ക ഞാറവേലില്‍, സിലു മാളിയേക്കല്‍ എന്നിവരേയും അഡൈ്വസറി ബോര്‍ഡിലേക്ക്‌ ബിജി ഫിലിപ്പ്‌ ഇടാട്ട്‌, ജീന്‍ പുത്തന്‍പുരയ്‌ക്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു. വിമന്‍സ്‌ ഫോറം അംഗങ്ങളായി സുമി ജോസഫ്‌, ടിന്‍സി ഷിനോയി, ജൂലിയ ഒലിയപ്പുറത്ത്‌ എന്നിവരേയും യൂത്ത്‌ കമ്മറ്റിയിലേക്ക്‌ ചെയര്‍മാന്‍- സച്ചിന്‍ ഉറുമ്പില്‍, ജോണ്‍സി ജോസഫ്‌, അമിത്‌ ചാണ്ടി, മാര്‍ട്ടിന്‍ തോമസ്‌ ലിന്‍ഡ മാരിയ, അജിന്‍ ജോയി എന്നിവരേയും തെരഞ്ഞെടുത്തു. ബിജി ഫിലിപ്പ്‌ ഇടാട്ട്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.