You are Here : Home / USA News

എ.എ.പിയുടെ പ്രവര്‍ത്തകസമിതി രൂപീകരണ യോഗം ഞായറാഴ്‌ച ന്യൂജേഴ്‌സിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 12, 2015 12:47 hrs UTC

ന്യൂജേഴ്‌സി: ഡല്‍ഹിയിലെ വന്‍ വിജയത്തിന്റെ ആവേശമുള്‍ക്കൊണ്ടുകൊണ്ട്‌ എ.എ.പി- കേരളയുടെ യു.എസ്‌.എയിലെ ആദ്യത്തെ പ്രവര്‍ത്തകസമിതി രൂപീകരണം ഞായറാഴ്‌ച ന്യൂജേഴ്‌സിയില്‍ നടക്കുമെന്ന്‌ ആം ആദ്‌മി പാര്‍ട്ടി കേരളാ -യു.എസ്‌.എ കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു. ഫെബ്രുവരി 15-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ന്യൂജേഴ്‌സിയിലെ ഫോര്‍ഡ്‌സിലുള്ള ഓഫീസില്‍ (390 New Bronswick Fords NJ 08863) വെച്ച്‌ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക്‌ മെമ്പര്‍ഷിപ്പ്‌ വിതരണവും ഉണ്ടായിരിക്കും. ആം ആദ്‌മി പാര്‍ട്ടിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സഹായിക്കുക എന്നതായിരിക്കും ഈ സമിതിയുടെ പ്രധാന ലക്ഷ്യം. പാര്‍ട്ടി ഫണ്ടിലേക്ക്‌ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക്‌ ചെക്കോ, ക്രെഡിറ്റ്‌ കാര്‍ഡോ ഉപയോഗിച്ച്‌ ഡൊണേഷന്‍ നല്‍കാന്‍ അന്നേ ദിവസം സൗകര്യമുണ്ടായിരിക്കും. വരും ദിവസങ്ങളില്‍ മലയാളികള്‍ കൂടുതല്‍ അധിവസിക്കുന്ന നഗരങ്ങളില്‍ പാര്‍ട്ടിയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ താത്‌പര്യമുള്ള വോളണ്ടിയേഴ്‌സിനെ സംഘടിപ്പിച്ച്‌ ഇത്തരത്തിലുള്ള കൂടുതല്‍ സപ്പോര്‍ട്ട്‌ ഗ്രപ്പുകള്‍ രൂപീകരിക്കാന്‍ താന്‍ മുന്‍കൈയെടുക്കുമെന്ന്‌ അനിയന്‍ ജോര്‍ജ്‌ പറഞ്ഞു.

ആം ആദ്‌മി പാര്‍ട്ടിയുടെ ടെലി കാമ്പയിനിംഗില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച ഡല്‍ഹി നിവാസികളോട്‌ വോട്ട്‌ അഭ്യര്‍ത്ഥിച്ച എല്ലാ വോളണ്ടിയേഴ്‌സിനോടും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. 2016-ല്‍ നടക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച്‌ കഴിയുന്നത്ര സീറ്റുകള്‍ നേടിയെടുക്കാന്‍ പാര്‍ട്ടിയെ സഹായിക്കുക എന്നതായിരിക്കും തന്റെ അടുത്ത ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എ.പി വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ തടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദേശമോ, എന്തെങ്കിലും സഹായമോ ആവശ്യമെങ്കില്‍ 908 337 1289 എന്ന നമ്പരില്‍ തന്നെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നും അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.