You are Here : Home / USA News

ഫൊക്കാനാ വിമന്‍സ്‌ ഫോറം റണ്‍ കേരളാ റണ്ണിന്റെ ഭാഗമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 11, 2015 01:54 hrs UTC

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മുന്നോടിയായി കേരളത്തിലെമ്പാടും സംഘടിപ്പിച്ച `റണ്‍ കേരളാ റണ്ണി'ല്‍ ഫൊക്കാനാ വിമന്‍സ്‌ ഫോറവും പങ്കെടുത്തു. ജനുവരി 20-ന്‌ രാവിലെ 10.30-നാണ്‌ സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും ആവേശവും ഐക്യദാര്‍ഢ്യവും അലതല്ലിയ ഈ സംരംഭം സംഘടിപ്പിച്ചത്‌. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്‌ പ്രമുഖ ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യനന്തര മന്ത്രി രമേശ്‌ ചെന്നിത്തല എന്നിവര്‍ റണ്‍ കേരളാ റണ്ണിന്‌ നേതൃത്വം നല്‍കി. ഫൊക്കാനാ ഭാരവാഹികളായ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ റണ്‍ കേരളാ റണ്ണില്‍ പങ്കെടുത്തു. കോട്ടയത്ത്‌ പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ പല സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ ഒത്തുകൂടി.

 

 

സിനിമാതാരം ദിലീപ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. വിവിധ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. കോട്ടയം ജില്ലാ കളക്‌ടര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. വനിതകളെ പ്രതിനിധാനം ചെയ്‌ത്‌ ജോസ്‌ കെ. മാണി എം.പിയുടെ പത്‌നി നിഷാ ജോസ്‌, വനിതാ കമ്മീഷനെ പ്രതിനിധീകരിച്ച്‌ ഡോ. പ്രമീളാ ദേവി, കെ.പി.സി.സി സെക്രട്ടറി ലതികാ സുഭാഷ്‌, കുടുംബശ്രീയെ പ്രതിനിധീകരിച്ച്‌ ബിന്ദു കെ. നായര്‍, നടി ശ്രുതി ബാല എന്നിവര്‍ പങ്കെടുത്തു. പതിനായിരങ്ങള്‍ പങ്കെടുത്ത ഓട്ടത്തിന്‌ തിരശീല വീണത്‌ കോട്ടയം തിരുനക്കര മൈതാനത്ത്‌ ആയിരുന്നു. ധനകാര്യമന്ത്രി കെ.എം. മാണി സമാപന ചടങ്ങില്‍ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു.

 

ഈ ഐക്യദാര്‍ഢ്യവും ആവേശവും എല്ലാ തുറകളിലും കാണട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. 27 വര്‍ഷം മുമ്പാണ്‌ കേരളം ദേശീയ ഗെയിംസിന്‌ ആതിഥേയത്വം വഹിച്ചത്‌. ദേശീയ ഗെയിംസ്‌ അരങ്ങേറുന്നതിന്റെ ആഹ്ലാദവും ആവേശത്തേയും ഒത്തൊരുമയേയും മന്ത്രി അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.