You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ റീജണല്‍ ദ്വിദിന കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, February 08, 2015 01:09 hrs UTC

ഡാലസ്‌: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൗത്ത്‌ വെസ്റ്റ്‌ റീജണല്‍ ദ്വിദിന കണ്‍വന്‍ഷനിലേക്ക്‌ വിവിധ പള്ളികളില്‍ നിന്നുമായി 300ല്‍ പരം ആളുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായി പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍മാരായ റെവ. ഒ.സി കുര്യന്‍, ശ്രീ.വിനോദ്‌ ചെറിയാന്‍ എന്നിവര്‍ അറിയിച്ചു. 2015 ഫെബ്രുവരി 20, 21 തിയതികളില്‍ ഡാലസ്‌ സെന്റ്‌ പോള്‍സ്‌്‌ മാര്‍ത്തോമാ പള്ളിയില വെച്ചാണ്‌ ദ്വിദിന സമ്മേളനം നടക്കുക.സമ്മേളനത്തിന്‌ വേണ്ട ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ലോകത്ത്‌ അക്രമവും വഷളത്തരവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുവജന സഖ്യം സേവിക സംഘം ഇടവക മിഷന്‍ എന്നീ സംഘടനകള്‍ ഏകോപിച്ചു നടത്തുന്ന മാര്‌ത്തോ മ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ അതിപ്രധാനമായ സമ്മേളനമാണ്‌ ഡാലസില്‍ നടക്കുക. സമ്മേളനത്തിലേക്ക്‌ കടന്നുവരുന്ന വിശ്വസ സമൂഹത്തിനു കൂടുതല്‍ ദൈവീക ദര്‍ശനം പ്രാപിക്കുവാന്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.