You are Here : Home / USA News

ആറുവയസുkകാരന്‍ വെടിയേറ്റ് മരിച്ച സംഭവം :വെടിവച്ച കുട്ടിയുടെ പിതാവിന് ജയില്‍ ശിക്ഷ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 06, 2015 12:50 hrs UTC

ന്യുജഴ്സി . ബെഡ്റൂമില്‍ ഭദ്രമായി സൂക്ഷിക്കേണ്ട തോക്ക്, അലക്ഷ്യമായി പുറത്തിട്ട് നാലു വയസുകാരന്‍ മകന്‍െറ കൈവശം ലഭിച്ചതില്‍ പിതാവ് കുറ്റക്കാരനാണെന്ന് ഫെബ്രുവരി 5 വ്യാഴാഴ്ച ഓഷന്‍ കൌണ്ടി കോടതി വിധിച്ചു. നാലു വയസുളള മകന്‍ തോക്കെടുത്ത് പുറത്തു കൊണ്ടു പോയി കളിക്കുന്നതിനിടയില്‍ അയല്‍വാസിയായ 6 വയസുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചിരുന്നു. ഇതിന്‍െറ ഉത്തരവാദിത്വം മുപ്പത്തി അഞ്ച് വയസുളള ആന്റണി യാണെന്ന് കോടതി കണ്ടെത്തി. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. 2013 ഏപ്രിലിലാണ് ഈ ദാരുണ സംഭവം നടന്നത്. ആറ് വയസുക്കാരന്‍െറ മരണം എന്‍െറ അശ്രദ്ധമൂലം സംഭവിച്ചാണെന്നും മരണം വരെ ഈ കുറ്റബോധം എന്നെ വേട്ടയാടുമെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ജഡ്ജിയോട് ഏറ്റുപറയുകയും മാപ്പപേക്ഷിക്കുകയും ചെയ്തു.

 

ആറ് വയസുക്കാരന്‍െറ മാതാവും ഇതിനു സമാനമായ പ്രസ്താവനയാണ് നടത്തിയത്. ആറ് വയസുക്കാരനെ സംരക്ഷിക്കേണ്ട ചുമതല എന്റേതായിരുന്നു. മകന്‍ എന്‍െറ അശ്രദ്ധമൂലമാണ് വീട്ടില്‍ നിന്നും പുറത്തു പോയി കളിക്കുന്നതിനും മരണം സംഭവിക്കുന്നതിനും ഇടയായത്. ബന്ധപ്പെട്ടവരുടെ അശ്രദ്ധമൂലം കുട്ടികള്‍ക്ക് തോക്ക് ലഭിക്കുവാനിടയാകുന്നത് എത്രയോ അപകടങ്ങളാണ് വരുത്തിവെക്കുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതു കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.