You are Here : Home / USA News

ന്യുയോര്‍ക്കില്‍ ട്രെയിനും ജീപ്പും കൂട്ടിയിടിച്ച് 6 മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 04, 2015 12:55 hrs UTC


ന്യുയോര്‍ക്ക് . ന്യുയോര്‍ക്ക് വൈറ്റ് പ്ലെയ്ന്‍സില്‍ ട്രെയ്നും ജീപ്പും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിരവധി പേര്‍ മരിച്ചതായി മെട്രോപോലീറ്റന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിട്ടി അറിയിച്ചു.

ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് 6.30 ന് ഏകദേശം 750 യാത്രക്കാരേയും വഹിച്ചുകൊണ്ടുളള ട്രെയിന്‍ ഹൊത്രോണ്‍ കോമേഴ്സ് 'സെന്റ് ഗ്രേഡ് ക്രോസിങ്ങില്‍ എസ്യുവിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ആദ്യം ലഭിച്ച റിപ്പോര്‍ട്ടില്‍ ആറ് പേര്‍ മരിച്ചു എന്നായിരുന്നു. പിന്നീട് അധികാരികള്‍ തന്നെ മരണ സംഖ്യ നിരവധിയാണെന്ന് അറിയിച്ചു.

റെയില്‍ ക്രോസിങ് എസ്യുവി എത്തിയതും ഗേറ്റ് വാഹനത്തിന്‍െറ മുകളില്‍ വീണതും ഒന്നിച്ചായിരുന്നു.  ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി നോക്കിയതിനു ശേഷം വീണ്ടും ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന വാഹനം മുന്നോട്ട് ഓടിക്കുന്നതിനിടയിലാണ് ട്രെയിന്‍ വാഹനത്തില്‍ ഇടിച്ചത്. തുടര്‍ന്ന് ട്രെയിനു തീപിടിക്കുകയായിരുന്നു.

5.44 ന്     ന്യുയോര്‍ക്ക് ഗ്രാന്റ് സെന്‍ട്രല്‍ സ്റ്റേഷന്‍ വിട്ട ട്രെയിന്‍ 6.30 നാണ് വാഹനവുമായി കൂട്ടി ഇടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.