You are Here : Home / USA News

റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഐ.പി.എല്ലില്‍ പ്രസംഗിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 02, 2015 02:36 hrs UTC

ഒറിഗണ്‍ : പോര്‍ട്ട് ലാന്റ് യൂണിവേഴ്‌സിറ്റി മിഷന്‍ ആന്റ് ഇവാഞ്ചലിസം പ്രൊഫ.റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലയില്‍ മുഖ്യ സന്ദേശം നല്‍കുന്നു. ഇന്റര്‍ ഡിനോമിനേഷണര്‍ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ടെലിഫോണ്‍ കോണ്‍ഫ്രന്‍സില്‍ ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച സെന്‍ട്രല്‍ സമയം രാത്രി 8മണിക്കാണ് പ്രഭാഷണം ആരംഭിക്കുക. മാരാമണ്‍ കണ്‍വന്‍ഷന്‍ പ്രാംസംഗീകനായ മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് വേദശാസ്ത്ര പണ്ഡിതനും, സുപ്രസിദ്ധ ഇവാഞ്ചലിസ്റ്റുമാണ്. പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും അല്‍ഫോണ്‍സിന്റെ സന്ദേശം ശ്രവിക്കുന്നതിനും, താല്പര്യമുള്ളവര്‍ 1-605-562-3149 ഫോണ്‍ നമ്പറും, 656750 കോഡും ഉപയോഗിക്കേണ്ടതാണെന്ന് ഐ.പി.എല്‍. കോര്‍ഡിനേറ്റര്‍ സി.വി.ശ്യാമുവേല്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 586-216-0602 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.