You are Here : Home / USA News

സാറാ ഗബ്രിയേല്‍ പ്രസിഡന്റായി നൈന ഭരണ സമിതി അധികാരമേറ്റു

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, January 30, 2015 07:00 hrs UTC

സാറാ ഗബ്രിയേല്‍ പ്രസിഡന്റായി നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഒഫ് അമേരിക്ക (നൈന) യുടെ പുതിയ ഭരണ സമിതി അധികാരമേറ്റു. എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റായി ജാക്കി മൈക്കള്‍, വൈസ് പ്രസിഡന്റായി ബീന വള്ളിക്കളം, സെക്രട്ടറിയായി മേരി ഏബ്രഹാം (ശാന്തി)ട്രഷററായി മറിയാമ്മ കോശി എന്നിവരാണു സ്ഥാനമേറ്റത്. അടിയന്തരമായി നടപ്പാക്കാനുള്ള പദ്ധതികള്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍വിശദീകരിച്ചു. പുതിയ നഴ്‌സുമാര്‍ക്കും നഴസിംഗ് വിദ്യാര്‍ഥികള്‍ക്കും വേണ്ടി മെന്റൊറിംഗ്, നിലവിലുള്ള ചാപ്ടറുകള്‍ ശക്തിപ്പെടുത്തുകയുംപുതിയവ തുടങ്ങുകയും ചെയ്യുക, വിവിധ കമ്യൂണിറ്റി പ്രോഗ്രാമുകള്‍ നടപ്പാക്കുക എന്നിവ. ഇവയെപ്പറ്റി ഭരണ സമിതി അത് ചര്‍ച്ച ചെയ്യുകയും അവ നടപ്പാക്കാന്‍ രംഗത്തിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.