You are Here : Home / USA News

ബിനില്‍ സാമുവേലിന്‍െറ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ മുംബൈയില്‍ സ്കൂള്‍ കെട്ടിടം സമര്‍പ്പിച്ചു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Thursday, January 29, 2015 12:55 hrs UTC


ഷിക്കാഗോ . ഷിക്കാഗോ മാര്‍ത്തോമ ഇടവകാംഗമായിരുന്ന ബിനില്‍ മാത്യു സാമുവേലിന്‍െറ സ്മരണയ്ക്കായി മാര്‍ത്തോമ സഭാ മുംബൈ നവജീവന്‍ സെന്ററിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതി സ്കൂളിനായി പണി കഴിപ്പിച്ച ബിനില്‍ മാത്യു സാമുവല്‍ മെമ്മോറിയല്‍ സ്കൂള്‍ ബില്‍ഡിങിന്‍െറ പ്രതിഷ്ഠാ കര്‍മ്മം നടന്നു. സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഡോ.  തോമസ് മാര്‍ തീത്തൂസ് എപ്പിസ്കോപ്പാ കെട്ടിടത്തിന്‍െറ പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഷിക്കാഗോ മാര്‍ത്തോമ ഇടവകയുടെ യൂത്ത് ഗ്രൂപ്പിന്‍െറ സജീവ പ്രവര്‍ത്തകനായിരുന്ന ബിനില്‍ മാത്യുവിന്‍െറ ആകാലമായ വേര്‍പാടിന്‍െറ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ബിനിലിന്‍െറ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബിനില്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

മുംബൈയിലെയും പരിസര പ്രദേശങ്ങളില്‍ നിന്നുമുളള വൈദീകരും, സഭാ വിശ്വാസികളും ബിനിലിന്‍െറ മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുമിത്രാദികളുമായി വലിയൊരു ജനസമൂഹം സ്കൂള്‍ കെട്ടിടത്തിന്‍െറ  സമര്‍പ്പണ ശുശ്രൂഷയ്ക്ക് സാക്ഷികളായി. ഷിക്കാഗോ മാര്‍ത്തോമ ഇടവക മുന്‍ വികാരി റവ. ഡാനിയേല്‍ വര്‍ഗീസ്, ബിനിലിന്‍െറ മാതാപിതാക്കന്മാരായ കുരുവിള പി. സാമുവല്‍, സൂസി കെ. സാമുവല്‍, സഹോദരങ്ങളായ ബിജോയ്, ബിജി തുടങ്ങിയവര്‍ പ്രതിഷ്ഠാ വേളയില്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ബിനിലിന്‍െറ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തോടും  ഇപ്രകാരം ഒരു സ്കൂള്‍ കെട്ടിടം പണി കഴിപ്പിച്ചതിലുളള നന്ദിയും സ്നേഹവും നവജീവന്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബിനില്‍ സാമുവല്‍ മെമ്മോറിയല്‍ സ്കൂള്‍ ബില്‍ഡിങിന്‍െറ പൂര്‍ത്തീകരണത്തിനായി വിവിധ രീതിയില്‍ സഹായിച്ച ഏവരോടുമുളള സ്നേഹ നിര്‍ഭരമായ നന്ദി അറിയിക്കുന്നുവെന്ന് ബിനിലിന്‍െറ പിതാവ് കുരുവിള പി. സാമുവല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.