You are Here : Home / USA News

ഐഎന്‍ഒസി ടെക്സാസ് ചാപ്റ്റര്‍ 66-ാം റിപ്പബ്ളിക് ദിനം ആഘോഷിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, January 28, 2015 12:57 hrs UTC

ഹൂസ്റ്റണ്‍ . ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐഎന്‍ഒസി) ടെക്സാസ് ചാപ്റ്ററിന്‍െറ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 66-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജനുവരി 26 ന് വൈകിട്ട് 6ന് സ്റ്റാഫോഡിലുളള തനിമ ഇന്ത്യന്‍ റെസ്റ്ററന്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജോസഫ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ ഭരണഘടനയും ഭരണ ഘടനാ മൂല്യങ്ങളും ലോകത്തിലെ പല രാജ്യങ്ങള്‍ക്കും മാതൃകയായി തീര്‍ന്നിട്ടുണ്ട്. ആറര പതിറ്റാണ്ടു കൊണ്ട് ലോക രാജ്യങ്ങളുടെ മുന്‍പന്തിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഇന്ത്യയുടെ പുരോഗതിയില്‍ അഭിമാനം കൊളളണമെന്ന് പ്രസിഡന്റ് ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യ അന്നും ഇന്നും എന്ന വിഷയത്തെ അധികരിച്ച് പൊതുചര്‍ച്ച നടന്നു. ഭരണഘടനയുടെ ആധാര ശിലകളില്‍ പ്രധാനപ്പെട്ടതാണ് മത നിരപേക്ഷത. ഏത് മതത്തില്‍ വിശ്വസിക്കാനുമുളള അവകാശം ജനാധിപത്യ മൂല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്ന തീവ്രവാദ ചിന്തകള്‍ ആശങ്ക ഉണര്‍ത്തുന്നുവെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ മഹത്വവല്‍ക്കരിവുവാനുളള മോദി സര്‍ക്കാരിന്‍െറ ശ്രമം അപലനീയമാണ്. ചരിത്രത്ത വളച്ചൊടിയ്ക്കുവാനുളള സര്‍ക്കാരിന്‍െറ ശ്രമങ്ങളില്‍ ഉത്ക്കണ്ഠയും രേഖപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനാ ശില്പികളുടെ ത്യാഗപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്യ്ര സമര സേനാനികളെയും യോഗത്തില്‍ അനുസ്മരിച്ചു. ചര്‍ച്ചകളില്‍ ഏബ്രഹാം ഈപ്പന്‍, ഏബ്രഹാം തോമസ്, വി. വി. ബാബുക്കുട്ടി, പൊന്നുപ്പിളള മാധ്യമ പ്രവര്‍ത്തകന്‍ ബ്ലസന്‍ ഹൂസ്റ്റന്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.