You are Here : Home / USA News

ആര്‍ഷാ അഭിലാഷിന്‍െറ ’പുനര്‍ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ്' പ്രകാശനം ചെയ്തു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, January 27, 2015 12:53 hrs UTC

                       
ഷിക്കാഗോ . മലയാളത്തിലെ പുതിയ എഴുത്തുകാര്‍ക്കിടയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കവയത്രി ആര്‍ഷാ അഭിലാഷിന്‍െറ തൂലികയില്‍ കൂടി പിറവിയെടുത്ത കവിതകളുടെ സമാഹാരം ’പുനര്‍ജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് പ്രകാശനം ചെയ്തു. മലയാള സിനിമാ  പിന്നണി ഗായകന്‍ വേണുഗോപാല്‍ അവതാരിക എഴുതിയിരിക്കുന്ന ഈ പുസ്തകത്തില്‍ പ്രണയവും വിരഹവും ചിരിയുമൊക്കെ പ്രമേയമായിരിക്കുന്ന നാല്‍പ്പത്തിനാല് കവിതകള്‍ അടങ്ങിയിരിക്കുന്നു. തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന പ്രകാശന വേളയില്‍ മലയാളത്തിലെ പ്രമുഖ സാംസ്കാരിക സാഹിത്യ നായകന്മാര്‍ പങ്കെടുത്തു. ലോഗോസ് ബുക്സ് ആണ് പുസ്തകം വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്.

നോര്‍ത്ത് അമേരിക്കയിലെ വിസ്ക്കോണ്‍സിനില്‍ താമസമാക്കിയിരിക്കുന്ന ആര്‍ഷാ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ’മലയാളി മാസികയുടെ എഡിറ്റോറിയല്‍ അംഗം, കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മലയാളം ബ്ലോഗ് രംഗത്ത് സജീവ സാന്നിധ്യമായിരിക്കുന്ന ആര്‍ഷാ അഭിലാഷ് പ്രമുഖ ഓണ്‍ലൈന്‍ മാസികയായ ഇ-മഷിയുടെ എഡിറ്റോറിയല്‍ രംഗത്തും നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളം എഫ്.എം. ചാനല്‍ ആയ ’മലയാളി എഫ്.എം.ന്റെ റേഡിയോ ജോക്കി, വാര്‍ത്താ അവതാരിക എന്നീ നിലയിലും പ്രവര്‍ത്തിച്ചു വരുന്നു. എഴുത്തിന്‍െറ ലോകത്ത് ശ്യാമ എന്ന പേരില്‍ തുടങ്ങി.

ഇപ്പോള്‍ സ്വന്തം പേരില്‍ അറിയപ്പെടുന്ന ആര്‍ഷാ മുന്‍പ് പ്രസിദ്ധീകരിച്ച ഭാവാന്തരങ്ങള്‍, ചിരുകള്‍ ചിലയ്ക്കുമ്പോള്‍, ഹരിശ്രീ കവിതകള്‍ എന്നീ പുസ്തകങ്ങളില്‍ തന്റേതായ പങ്കാളിത്തം നല്‍കിയിരിക്കുന്നു. അദ്ധ്യാപനവും, എഴുത്തും വായനയുമൊക്കെ കൂടുതല്‍ ഇഷ്ട മേഖല ആക്കിയിരിക്കുകയും  പല തലങ്ങളിലും വ്യത്യസ്തമായ കൈമുദ്ര ചാര്‍ത്തിയിരിക്കുന്നതുമായ ഈ സാഹിത്യകാരിയെ കൂടുതല്‍ പരിചയപ്പെടുവാനായി സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.