You are Here : Home / USA News

ഹൂസ്റ്റണ്‍ ബൈബിള്‍ സെമിനാര്‍ ജനുവരി 30, 31 തീയതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 22, 2015 01:54 hrs UTC

ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ അസംബ്ലീസ് ഓഫ് ഗോഡിന്‍െറ ആഭിമുഖ്യത്തില്‍ ജനുവരി 30, 31 തീയതികളില്‍ ഹൂസ്റ്റണില്‍ ബൈബിള്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഹൂസ്റ്റണ്‍ ഫക്വവ സ്ട്രീറ്റിലുളള എബനേസര്‍ എംജിയിലാണ് ബൈബിള്‍ സെമിനാറിനു വേദി ഒരുങ്ങുന്നത്. സെക്കന്റ് കമിങ്ങ് ഓഫ് ജീസസ്സ് എന്ന വിഷയമാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുക. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ പാസ്റ്റര്‍ ഡാനിയേല്‍ സാമുവേല്‍ സെമിനാറിന് നേതൃത്വം നല്‍കും. വിയ്യപുരം ജോര്‍ജ് കുട്ടി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ഡാനിയേല്‍ സാമുവല്‍ ഡാലസ് സഭയിലെ സീനിയര്‍ പാസ്റ്ററാണ്. ഏവരേയും ബൈബിള്‍ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.'

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാബു സാമുവല്‍ : 201 960 0427

സാം ജോണ്‍സന്‍ : 516 263 9469

ജോയല്‍ ജോണ്‍ : 713 589 2282

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.