You are Here : Home / USA News

വിന്‍സണ്‍, സ്റ്റാന്‍ലി, ജൊഫ്രിന്‍ ഫോമായുടെ നേതൃനിരയിലേക്ക്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, January 22, 2015 01:25 hrs UTC


 
മയാമി. കാലം മാറുന്നതനുസരിച്ചു കോലം മാറണം എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഫോമായുടെ 2014-16 ഭരണ സമിതിയിലെ യുവ സാന്നിധ്യം. വെബ് പേജ്, ഫേസ് ബുക്ക് പേജ് എന്നു വേണ്ട യുവാക്കള്‍ തങ്ങളുടെ പ്രൊഫഷനലിസ്സം സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫോമായുടെ മുഖ മുദ്ര തന്നെ മാറ്റിയെഴുതുന്നു.

വാഷിംങ്ടണ്‍ ഡിസിയില്‍ നിന്നുള്ള വിന്‍സണ്‍ പാലത്തിങ്കലാണു ഫോമായുടെ പുതിയ വൈസ് പ്രസിഡന്റ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ വിന്‍സണ്‍ നെവാഡയിലായിരുന്നു ആദ്യം. ഐടി മേഖലയില്‍ സ്വന്തമായി ബിസിനസ്സും തന്റേതായ വ്യക്തിമുദ്രയും പതിപ്പിച്ച വിന്‍സണ്‍ തികഞ്ഞ ഒരു സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ്. 1996 അദ്ദേഹം കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണ്‍ സെക്രട്ടറി ആകുകയും 2008 ല്‍ അതേ സംഘടനയുടെ പ്രസിഡന്റ് ആകുകയും, വാഷിങ്ടണിലെ ഏറ്റവും അധികം മലയാളികള്‍  പങ്കെടുത്ത കേരള മേള സംഘടിപ്പിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചു. അദ്ദേഹം ഇപ്പോള്‍ ഫോമായുടെ സമ്മര്‍ ടു കേരള പ്രോജക്റ്റിന്റെയും ഫോമാ വെബ് സൈറ്റിന്റെയും ചുക്കാന്‍ പിടിക്കുന്നു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്റ്റാന്‍ലി കളത്തിലിനേയാണ്. ഫോമായുടെ തുടക്കം മുതല്‍ ശക്തമായി പ്രവര്ത്തിക്കുന്ന അദ്ദേഹം വൈ എം സി എ നാഷണല്‍ കമ്മിറ്റി മെമ്പര്‍, വൈ എം സി എ റീജിയണല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ നാട്ടില പ്രവര്‍ത്തിച്ച പരിചയുവുമായി 1999 തിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.അന്ന് മുതല്‍ ലോങ്ങ് ഐലണ്ട് മലയാളി അസോസിയേഷന്‍ സജീവാംഗമായിരുന്നു.2007 ല്‍ അതേ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. അതോടൊപ്പം അമേരിക്കന്‍ സജീവ രാഷ്ട്രീയത്തിലും, ഡെമോക്രാറ്റിക് പാര്‍ട്ടിയിലൂടെ പ്രവര്‍ത്തിച്ചു വരുന്നു. ഫോമായുടെ സമ്മര്‍ റ്റു കേരള പ്രൊജെക്റ്റിലും, ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡിനെ സഹായിക്കുകയും ചെയ്യുന്നു.

യോങ്കേഴ്സില്‍ നിന്നുള്ള ജൊഫ്രിന്‍ ജോസിനെ ജോയിന്റ് ട്രഷററായി തിരഞ്ഞെടുത്തു. 2001 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം 2003 മുതല്‍ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. 2009-2011 കമ്മിറ്റി മെമ്പര്‍,2011-2012 ജോയിന്റ് ട്രഷറര്‍, 2012-2013 സെക്രട്ടറി, 2013-2014 ബോര്‍ഡ് ഓഫ് ട്രസ്റ്റി, ഇന്ത്യന്‍ ട്രൈ സ്റ്റേറ്റ് ചേംബര്‍ ഓഫ് കോമ്മേഴ്സ് സെക്രട്ടറി, ഫോമായുടെ ജോയിന്റ് ട്രഷറര്‍ അതോടൊപ്പം ഫോമാ ക്ളീന്‍ കേരള പ്രോജെക്റ്റിന്റെ ചുക്കാനും പിടിച്ചു വരുന്നു.    

ഏറ്റെടുത്ത ജോലികള്‍ ഭംഗിയോടും കൃത്യതയോടും ചെയ്തു തീര്‍ത്ത്, അടുത്ത പ്രോജെക്ട്ടുകളുടെ പണിപ്പുരയിലാണിവര്‍ ഇപ്പോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.