You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 22, 2015 01:02 hrs UTC

മയാമി: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറയുടെ വാര്‍ഷിക സമ്മേളനവും ന്യൂഇയര്‍ ആഘോഷങ്ങളും ജനുവരി പത്താംതീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ഇന്ത്യന്‍ ചില്ലീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഷേര്‍ലി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം, രമ്യാ ഫിലിപ്പിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. സെക്രട്ടറി ജോജി കുര്യാക്കോസ് സദസിന് സ്വാഗതം നേര്‍ന്നപ്പോള്‍ സിറ്റി ഓഫ് പെംബ്രൂക്ക് പൈന്‍സ് വൈസ് മേയര്‍ ഐറീഷ് സിപ്പിള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ മുഖ്യപ്രഭാഷകയായ ഡോ. എവലീനാ ബെസ്റ്റ്മാനെ മേരി തോമസ് സദസിന് പരിചയപ്പെടുത്തി.

 

 

മയാമിയില്‍ ഒരു കാലഘട്ടത്തില്‍ നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ജനവിഭാഗത്തില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കടന്ന് മുമ്പന്തിയില്‍ എത്തി ശ്രദ്ധേയമായ ഔദ്യോഗിക പദവികള്‍ അലങ്കരിച്ച് പിന്തള്ളപ്പെട്ട വിഭാഗത്തിന്റെ നേതൃരംഗത്ത് വരുകയും അവരുടെ ഉന്നമനത്തിന് നിരവധി സംഭാവനകള്‍ നല്‍കി ഏവര്‍ക്കും ആദരണീയയായിത്തീര്‍ന്ന ഡോ. ബെറ്റ്മാന്‍ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനമര്‍പ്പിക്കുകയും, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷനുമായി കൈകോര്‍ത്ത് മയാമിയില്‍ ആരോഗ്യമേഖലയില്‍ അവഗണിക്കപ്പെട്ടുപോയ ജനവിഭാഗത്തോടൊപ്പം ചേര്‍ന്ന് നിരവധി കര്‍മ്മപരിപാടികള്‍ ആസുത്രണം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടന കര്‍മ്മം ഡോ. എവലീന ബെറ്റ്‌സ്മാനും, സിറ്റി വൈസ് മേയര്‍ ഐറീഷ് സിപ്പിളും ചേര്‍ന്ന് നിര്‍വഹിച്ചു. സിജി ഡെന്നിയുടേയും ദിയാ ഡെന്നിയുടേയും ശ്രുതിമധുരമായ ഗാനാലാപനം, രമ്യാ സുനിലും, ജസ്സി വര്‍ക്കിയും, നിഷിയും റെയ്ച്ചല്‍ മാത്യുവും ചേര്‍ന്ന് അവതരിപ്പിച്ച സംഘനൃത്തവും പരിപാടികളെ ചേതോഹരമാക്കി.

 

രണ്ടുവര്‍ഷത്തെ നേഴ്‌സസ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഷേര്‍ലി ഫിലിപ്പ് തന്റെ പ്രവര്‍ത്തനവര്‍ഷത്തെ നേട്ടങ്ങള്‍ക്ക് സഹായം ചെയ്തവരെ അനുമോദിച്ച് നന്ദി പറഞ്ഞു. തുടര്‍ന്ന് രണ്ടുവര്‍ഷത്തെ നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അലീഷ കുറ്റിയാനി സദസിന് പരിചയപ്പെടുത്തി പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തി. പ്രസിഡന്റ് അലീഷ കുറ്റിയാനി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോജി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജെസ്സി വര്‍ക്കി, സെക്രട്ടറി ഷീലാ ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ബിജു ആന്റണി, ട്രഷറര്‍ അമ്മാള്‍ ബെര്‍ണാഡ്, ജോയിന്റ് ട്രഷറര്‍ ഷേര്‍ലി തോമസ് എന്നിവരും കമ്മിറ്റി അംഗങ്ങളായി സിബി പീറ്റര്‍, കുഞ്ഞമ്മ കോശി, രജിത സെബാസ്റ്റ്യന്‍, ബെന്‍സി കുര്യാക്കോസ്, ആനി മാത്യു, ബൈലോ കമ്മിറ്റി ചെയര്‍- മേരി തോമസ്, കോ-ചെയര്‍- സാറാ മാത്യു, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍- ജോര്‍ജ് പീറ്റര്‍, പബ്ലിസിറ്റി ചെയര്‍- ഷിബു ദജോസഫ്, കോ-ചെയര്‍- സജോ പെല്ലിശേരി, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍- ബോബി വര്‍ഗീസ് എന്നിവരേയും അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആയി ഷേര്‍ലി ഫിലിപ്പ്, ഓഡിറ്ററായി ജിനോയി വി. തോമസ് എന്നിവരും അധികാരമേറ്റു. പരിപാടികളുടെ എം.സിമാരായി ആനി മാത്യുവും, ജോര്‍ജ് പീറ്ററും ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍, ബോബി വര്‍ഗീസ് ഏവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. തുടര്‍ന്ന് ഡി.ജെയുടെ മ്യൂസിക് നൈറ്റും അരങ്ങേറി. വെബ്‌സൈറ്റ്: www.inasf.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.